ഉടുമ്പിനെകൊന്ന് കടത്തുകയായിരുന്ന സംഘം ബൈക്ക് ഉപേക്ഷിച്ച് കടന്നു
Oct 25, 2012, 21:05 IST
കാസര്‍കോട്: ഉടുമ്പിനെകൊന്ന് ഇറച്ചിയാക്കാന്‍ കൊണ്ടുപോവുകയായിരുന്ന സംഘം ബൈക്കുപേക്ഷിച്ച് കടന്നു കളഞ്ഞു. കുമ്പള പോലീസ് നടത്തിയ അന്വേഷണത്തില്‍ കടന്നുകളഞ്ഞവരെ തിരിച്ചറിഞ്ഞു.
ബുധനാഴ്ച വൈകിട്ട് കുക്കാര്‍ ദേശീയ പാതയില്‍ കുമ്പള സി.ഐ. ടി.പി. രഞ്ജിത്തിന്റെയും അഡീഷണല്‍ എസ്.ഐ. ശംഭുവിന്റെയും നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കെ.എല്‍. 14 എല്‍ 2550 നമ്പര്‍ ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന കഴുത്തറുത്ത രണ്ട് ഉടുമ്പുകളെ കസ്റ്റഡിയിലെടുത്തത്.
പോലീസിനെ കണ്ട് സംഘം ബൈക്കുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പ്രതികള്‍ക്കെതിരെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുക്കാറിലെ മുഹമ്മദ് ഷമീര്‍ (26), പെരിങ്കടിയിലെ മുഹമ്മദ് ഷെബീര്‍ (18) എന്നിവരാണ് ഉടുമ്പുകളെ കടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കാട്ടില്‍ നിന്നും പിടികൂടി കൊണ്ടുവരുന്ന ഉടുമ്പിനെയും മറ്റ് വന്യ ജീവികളെയും ഇറച്ചിയാക്കി വില്‍ക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് പോലീസിന്റെ സംശയം. പിടികൂടിയ ഉടുമ്പുകളെ ഫ്രീസറിലാക്കി കുമ്പള പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസ് വനം വകുപ്പിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താന്‍ വീടുകളിലും ബന്ധുവീടുകളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവര്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് സംശയം.
Keywords: Kasaragod, Kumbala, Police, Karnataka, Case, Udumb