city-gold-ad-for-blogger

സ്ത്രീക്കൊപ്പം നിര്‍ത്തി പണം തട്ടിയ കേസ്; ഒത്തുതീര്‍പ്പ് നടത്തിയെങ്കിലും ഒത്തൂതീര്‍പ്പിന് പോലീസ് തയ്യാറല്ല, പരാതിക്കാരനോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം

കുമ്പള: (www.kasargodvartha.com 20/10/2016) വ്യാപാരിയെ സ്ത്രീക്കൊപ്പം നിര്‍ത്തി ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പോലീസ് കേസെടുക്കുമെന്നായതോടെ പ്രതികള്‍ ഭരണകക്ഷി പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുടെ ഒത്താശയോടെ പണം വ്യാപാരിക്ക് തിരികെ നല്‍കി ഒത്തുതീര്‍പ്പ് നടത്തിയെങ്കിലും ഒത്തുതീര്‍പ്പിന് പോലീസ് തയ്യാറായില്ല. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനായി പരാതിക്കാരനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചു.

കുമ്പളയിലെ വസ്ത്രവ്യാപാരിയാണ് കഴിഞ്ഞ ദിവസം പരാതിയുമായി പോലീസിലെത്തിയത്. സുഹൃത്തായ യുവതിക്കൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘം കട്ടത്തടുക്കയില്‍ വെച്ച് കാര്‍ തടഞ്ഞു നിര്‍ത്തുകയും യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.

സംഭവ പോലീസ് അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കേസെടുക്കുമെന്നായതോടെയാണ് പ്രതികള്‍ ഭരണകക്ഷി പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുടെ ഒത്താശയോടെ പണം വ്യാപാരിക്ക് തിരികെ നല്‍കി ഒത്തുതീര്‍പ്പ് നടത്തിയത്. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗം തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും സമാന രീതിയില്‍ ഇതിന് മുമ്പ് 10 സംഭവങ്ങള്‍ നടന്നതായും കണ്ടെത്തുകയായിരുന്നു. യുവതിയുള്‍പ്പെട്ട അഞ്ചംഗ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്.

പരാതിക്കാരന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായില്ലെങ്കില്‍ പരാതിയിന്മേല്‍ കേസെടുക്കുമെന്നും പരാതിക്കാരനെ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേസുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഒത്തുതീര്‍പ്പു സമയം നല്‍കിയ രണ്ട് ലക്ഷം രൂപ തിരികെ നല്‍കണമെന്നും തട്ടിപ്പ് സംഘം വ്യാപാരിയോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

Keywords:  Kasaragod, Kerala, Kumbala, Police, Investigation, cash, Money snatching case: complainant in trouble.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia