city-gold-ad-for-blogger

ബൈക്ക് യാത്രക്കാരനെ കണ്ണില്‍ മുളകുപൊടി വിതറി 5 ലക്ഷം തട്ടിയ കേസിലെ മുഖ്യസൂത്രധാരന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഉടന്‍ വിമാനത്താവളത്തില്‍ പിടിയില്‍

വിദ്യാനഗര്‍: (www.kasargodvartha.com 05/11/2016)  ബേവിഞ്ച സ്റ്റാര്‍ നഗറില്‍ ബൈക്ക് യാത്രക്കാരനെ കണ്ണില്‍ മുളകുപൊടി വിതറി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഉടന്‍ വിമാനത്താവളത്തില്‍ പിടിയിലായി. ഉപ്പള കോടിബയല്‍ മക്കിവില്ലയിലെ ഉമ്മര്‍ ഫാറൂഖ് ഇബ്രാഹി(36) മാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്. 

2014 ജൂണ്‍ ഏഴിനാണ് ബേവിഞ്ച സ്റ്റാര്‍ നഗറില്‍ വെച്ച് തെക്കില്‍ ഫെറിയിലെ ജലീലിനെ കണ്ണില്‍ മുളകുപൊടി വിതറി അക്രമിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിനു ശേഷം ഫാറൂഖ് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ പിടികൂടാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായവും ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. 

കേസില്‍ ചൗക്കി കുന്നിലെ മഹ്ഷൂഖ് (24), ചൗക്കി ബദര്‍ നഗറിലെ 17 കാരന്‍, ഇറച്ചിവെട്ടുകാരനായിരുന്ന ഭീമനടി കാലിക്കടവിലെ ഒ.ടി. സമീര്‍ (27), ബദിയടുക്ക ചെര്‍ളടുക്കയിലെ സി.എ. സിറാജുദ്ദീന്‍ (36), ചെര്‍ക്കള നാലാംമൈലിലെ പി.യു. അബ്ദുല്‍ ഹക്കീം (27) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനില്‍ രണ്ട് കവര്‍ച്ചാ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ് അറസ്റ്റിലായ ഫാറൂഖെന്ന് പോലീസ് പറഞ്ഞു.

Related News:
ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ് 5 ലക്ഷം തട്ടിയകേസില്‍ 3 പേര്‍

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia