city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമ്മാമാരും കുട്ടികളും തള്ളിനീക്കിയത് ഭയചകിതമായ മണിക്കൂറുകള്‍

അമ്മാമാരും കുട്ടികളും തള്ളിനീക്കിയത് ഭയചകിതമായ മണിക്കൂറുകള്‍
തിങ്കളാഴ്ച സന്ധ്യയ്ക്ക് കാസര്‍കോട് നഗരത്തില്‍ അക്രമം പടര്‍ന്നപ്പോള്‍
കെ.പി.ആര്‍ റാവു റോഡിലെ ഫാന്‍സി കടയില്‍ അഭയം തേടിയ സ്ത്രീകള്‍
കാസര്‍കോട്: കിംവദന്തികളുടെയും വ്യാജപ്രചരണങ്ങളുടെയും മലവെള്ളപാച്ചിലില്‍ കാസര്‍കോട്ട് തകര്‍ന്നടിയുന്നത് ജനങ്ങളുടെ സൈ്വര്യജീവിതം. മധ്യവേനല്‍ അവധി ആരംഭിച്ചതോടെ പുത്തനുണര്‍വ്വ് കൈവന്ന ജില്ലാ ആസ്ഥാനത്തെ വിപണി അക്രമപേകൂത്തുകള്‍ കണ്ട് അമ്പരന്ന് നില്‍ക്കുകയാണ്. നാടെങ്ങും ഉത്സവങ്ങളുടെയും കലാകായിക മേളകളുടെയും ആനന്ദതിമര്‍പ്പില്‍ ആറാടുമ്പോള്‍ കാസര്‍കോട് നഗരം മാത്രം ഇതില്‍ നിന്ന് വിപരീതമായി ആര്‍ക്കും എന്തും ആവാമെന്ന വെള്ളരിക്കാപ്പട്ടണമായി മാറ്റപ്പെടുകയാണ്. നിയമപാലകരെ നോക്കുകുത്തിയാക്കിയാണ് അക്രമികള്‍ മതചിഹ്നങ്ങളുടെയും നിറങ്ങളുടെയും പേരില്‍ തലതല്ലികീറുന്നത്.

കണിക്കൊന്ന പൂത്തുലഞ്ഞ പശ്ചാത്തലത്തില്‍ വിഷുവിനെ വരവേല്‍ക്കാന്‍ സമൂഹമാകെ ആവേശത്തോടെ മുന്നിട്ടിറങ്ങുമ്പോള്‍, വിഷുകൊഴുപ്പിക്കാന്‍ പുത്തനുടുപ്പുകളും ഉടയാടകളും തിരഞ്ഞ് ജനങ്ങള്‍ വിപണിയിലിറങ്ങുമ്പോള്‍ കാസര്‍കോട്ടുകാരുടെ പ്രാര്‍ത്ഥന സുരക്ഷിതമായി എങ്ങയെങ്കിലും തിരിച്ച് വീട്ടിലെത്തണമെന്ന് മാത്രമാണ്. ഈ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ആരുമില്ലെന്നതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ ജില്ലാ ആസ്ഥാനനഗരിയില്‍ ദൃശ്യമായത്. തിങ്കളാഴ്ച സന്ധ്യയോടെ പെയ്തിറങ്ങിയ അക്രമത്തെ സംബന്ധിച്ച നിറംപിടിപ്പിച്ച കഥകള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്ത്രീകളടക്കമുള്ള ജനങ്ങളെ തെല്ലൊന്നുമല്ല സംഭ്രമിപ്പിച്ച് കളഞ്ഞത്.

സന്ധ്യാനേരത്ത് നഗരമുറ്റത്തെ ആരാധനാലയ പരിസരത്തു നിന്നും പടര്‍ന്ന ഭീതി രാത്രി പത്തുമണി വരെ കത്തിനിന്നു. ഇതിനിടയില്‍ ഷോപ്പിംഗിനിറങ്ങിയവര്‍, ജോലി കഴിഞ്ഞ് വീട്ടിലെത്തേണ്ടവര്‍, ആശുപത്രികളിലേക്കും തിരിച്ച് വീട്ടിലേക്കും പോകേണ്ടവര്‍ ഇവരൊന്നടങ്കം അക്രമ ഭീതിയുടെ മുള്‍മുനയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഷോപ്പിംഗിനെത്തിയ സ്ത്രീകളെയും കുട്ടികളെയും സ്വന്തം കടയ്ക്കുള്ളില്‍ സംരക്ഷണ വലയം തീര്‍ത്ത് സുരക്ഷിതരാക്കുകയായിരുന്നു നഗരത്തിലെ വ്യാപാരി സമൂഹം. അതിനിടയില്‍ വാഹനങ്ങളും മറ്റും കിട്ടാതെ വീടുകളില്‍ എത്താന്‍ വിഷമിച്ച സ്ത്രീകളെയും കുട്ടികളെയും സുമനസുകളായ ചിലര്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തും മാതൃക കാട്ടി.


Keywords: Kasaragod, Fears, Moments, Clash 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia