ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ക്ക് ഉപഹാരം നല്‍കി
Jun 11, 2012, 15:00 IST
തിരൂരങ്ങാടി: പതിനാല് വര്‍ഷത്തോളമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ക്ക് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി ഉപഹാരം നല്‍കി.
പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി. ത്വലബാ വിംഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍. അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, ഹബീബ് ഫൈസി കോട്ടോപാടം, സലാം വള്ളിത്തോട്, ജുബൈര്‍ വാരാമ്പറ്റ, ഉമൈര്‍ കരിപ്പൂര്‍, കുഞ്ഞിമുഹമ്മദ് പാണക്കാട്, റിയാസ് മുക്കോളി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Momento, Cherussery Sainudheen Musliyar, Thirurangadi, Malappuram, Kasaragod