സെയില്‍സ് ഗേളിനെ പര്‍ദ കടയുടമ 5 വര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ചു; പോലീസ് കേസെടുത്തു
Sep 12, 2016, 13:56 IST
കാസര്‍കോട്: (www.kasargodvartha.com 12.09.2016) കാസര്‍കോട് നഗരത്തിലെ മിസ്ബ പര്‍ദ കടയിലെ സെയില്‍സ് ഗേളിനെ ഉടമ അഞ്ചുവര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ സെയില്‍സ് ഗേളിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസര്‍കോട് നഗരപരിധിക്ക് സമീപത്തെ 26കാരിയായ യുവതിയാണ് പര്‍ദ കടയുടമയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. 12.12. 2011 മുതല്‍ 4.7.2016 വരെയുള്ള അഞ്ചുവര്‍ഷക്കാലം മിസ്ബ പര്‍ദ കട സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ വെച്ചാണ് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിച്ചുവന്നത്.
കടയുടമ യൂസഫിനെതിരെയാണ് യുവതി പരാതി നല്‍കിയത്. യൂസഫിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസെടുത്തതോടെ കടയുടമ മുങ്ങിയിരിക്കയാണ്. കാസര്‍കോട് സി ഐയ്ക്ക് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ട്.
കടയുടമ യൂസഫിനെതിരെയാണ് യുവതി പരാതി നല്‍കിയത്. യൂസഫിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസെടുത്തതോടെ കടയുടമ മുങ്ങിയിരിക്കയാണ്. കാസര്‍കോട് സി ഐയ്ക്ക് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ട്.