ആദൂരില്‍ പതിനഞ്ചുകാരിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്
Apr 10, 2016, 15:12 IST
ആദൂര്‍: (www.kasargodvartha.com 10.04.2016) വീട്ടിലേക്ക് പോവുകയായിരുന്ന പതിനഞ്ചുകാരിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നെട്ടണിഗെ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ലൈംഗികപീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ സുള്ള്യപദവിലെ രവി(30)ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു.
രണ്ടുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. സുള്ള്യപദവില്‍ പോയ ശേഷം വീട്ടിലേക്ക് തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവിടാമെന്ന് പറഞ്ഞ് രവി ഓട്ടോയില്‍ കയറ്റുകയായിരുന്നു. നെട്ടണിഗെയിലെത്താറായപ്പോള്‍ രവി ഓട്ടോ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം വാഹനം മറ്റൊരു റൂട്ടിലേക്ക് തിരിച്ചുവിട്ടു.ഒരു വനപ്രദേശത്തെത്തിയപ്പോള്‍ രവി ഓട്ടോ നിര്‍ത്തിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ അവിടതന്നെ ഉപേക്ഷിച്ചശേഷം രവി ഓട്ടോയുമായി മടങ്ങിപ്പോവുകയാണുണ്ടായത്. മാനഹാനി കാരണം പെണ്‍കുട്ടി ഇക്കാര്യം വീട്ടിലറിയിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം വീട്ടിനകത്ത് തലചുറ്റി വീണ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ രണ്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍ കാര്യമന്വേഷിച്ചപ്പോഴാണ് താന്‍ പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി തുറന്നുപറഞ്ഞത്. ഇതോടെ വീട്ടുകാര്‍ പെണ്‍കുട്ടിയെയും കൊണ്ട് ആദൂര്‍ പോലീസ് സ്‌റ്റേഷനിലെത്തുകയും പരാതി നല്‍കുകയുമായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ചതോടെ രവി നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്.
Keywords: Molestation, Auto Driver, kasaragod, Police,