ഗള്‍ഫുകാരന്റെ ഭാര്യയുടെ നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Oct 14, 2017, 19:06 IST
കുമ്പള: (www.kasargodvartha.com 14.10.2017) ഗള്‍ഫുകാരന്റെ ഭാര്യയുടെ നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. സീതാംഗോളി മുഖാരിക്കണ്ടത്തെ പന്തല്‍ വ്യാപാരി അബ്ദുല്‍ ഹക്കീ(43) മിനെയാണ് കുമ്പള സി.ഐ. വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
20 കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അറിയാതെ നഗ്ന ഫോട്ടോ പകര്‍ത്തിയ പ്രതി പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയും മംഗളൂരുവിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുമാണ് പരാതി. ആറു മാസം മുമ്പാണ് സംഭവം നടന്നതെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. പിന്നീടും പല പ്രാവശ്യം ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതി പരാതിപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, case, Accuse, Police, arrest, Molesting case accused arrested
Keywords: Kasaragod, Kerala, news, Kumbala, case, Accuse, Police, arrest, Molesting case accused arrested