ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ജ്വല്ലറി ഉടമ അറസ്റ്റില്‍
Sep 16, 2016, 12:29 IST
ബദിയടുക്ക: (www.kasargodvartha.com 16/09/2016) ആറുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് ജ്വല്ലറി ഉടമയെ അറസ്റ്റുചെയ്തു. ബദിയടുക്ക പെര്‍ളയിലെ ചിതാനന്ദ ആചാരി (48) യെയാണ് പോലീസ് അറസ്റ്റുചെയ്തത്. നാല് ദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം.
പെര്‍ളയില്‍ ജ്വല്ലറി നടത്തുന്ന ചിതാനന്ദ ആചാരി കുട്ടിയെ പ്രലോഭിപ്പിച്ച് ജ്വല്ലറിക്കകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. കുട്ടി പിന്നീട് വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ കുട്ടിയേയുംകൂട്ടി ബദിയടുക്ക പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിന്നീടാണ് പ്രതിയെ അറസ്റ്റുചെയ്തത്.
പ്രതിക്കെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പെര്‍ള ടൗണില്‍ ബാല സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Keywords: Badiyadukka, Arrest, Kasaragod, Molestation-attempt, Molesting attempt: Jewellery owner held