അദാലത്തിനു ശേഷം ഭര്‍ത്താവിനോടൊപ്പം നടന്നുപോവുകയായിരുന്ന യുവതിയുടെ കൈയ്യില്‍ പിടിച്ച് മാനഹാനി വരുത്തിയതായി പരാതി; റിട്ട. എസ് ഐക്കെതിരെ കേസ്
Dec 10, 2017, 15:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.12.2017) വിവിധ കേസുകളുമായി ബന്ധപ്പെട്ട അദാലത്തില്‍ പങ്കെടുത്ത ശേഷം ഭര്‍ത്താവിനോടൊപ്പം നടന്നുപോവുകയായിരുന്ന യുവതിയുടെ കൈയ്യില്‍ പിടിച്ച് മാനഹാനി വരുത്തിയതായി പരാതി. സംഭവത്തില്‍ യുവതിയുടെ പരാതിപ്രകാരം റിട്ട. എസ് ഐക്കെതിരെ പോലീസ് കേസെടുത്തു. മടിക്കൈയിലെ സന്ധ്യയുടെ പരാതിയില്‍ റിട്ട. എസ് ഐ മടിക്കൈ നാരായണന്‍ നായര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
സന്ധ്യയുടെ ഭര്‍ത്താവ് രത്‌നാകരനും നാരായണന്‍ നായരും തമ്മില്‍ സ്വത്തിടപാടുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. സ്ഥലത്തിനു 10 ലക്ഷം രൂപ നാരായണന്‍ നായര്‍ അഡ്വാന്‍സായി നല്‍കിയിരുന്നുവെങ്കിലും നിയമപ്രശ്‌നങ്ങള്‍ കാരണം ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതേ ചൊല്ലി കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്. ഈ കേസ് ശനിയാഴ്ച കാഞ്ഞങ്ങാട്ട് നടന്ന അദാലത്തിലും പരിഗണനയ്ക്കു വന്നിരുന്നു. ഹരജിക്കാരും എതിര്‍കക്ഷികളും അദാലത്തില്‍ ഹാജരാവുകയും ചെയ്തു. പിന്നീട് കോടതിയില്‍ നിന്ന് ഇറങ്ങിയ സന്ധ്യയും ഭര്‍ത്താവും ബസ് സ്‌റ്റോപ്പിലേക്ക് നടന്നുപോകുന്നതിനിടെ പിറകെയെത്തിയ നാരായണന്‍ നായര്‍ സന്ധ്യയുടെ കൈയ്യില്‍ പിടിച്ച് മാനഹാനി വരുത്തിയെന്നാണ് പരാതി.
Keywords: Kasaragod, Kerala, news, Kanhangad, case, Police, Molesting attempt; case against Rtd SI