11 വര്‍ഷം മുമ്പ് പീഡനത്തിനിരയായ 16കാരി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തി; 5 പേര്‍ക്കെതിരെ കേസ്, ഒരാള്‍ വലയില്‍
Nov 17, 2017, 11:54 IST
കാസര്‍കോട്: (www.kasargodvartha.com 17.11.2017) 11 വര്‍ഷം മുമ്പ് പീഡനത്തിനിരയായ 16 കാരി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചു പേര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തു. വിദ്യാനഗര്‍, ബദിയടുക്ക പോലീസ് സ്‌റ്റേഷനുകളിലാണ് പുതിയതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ നേരത്തെ കാസര്‍കോട് പോലീസും കേസെടുത്തിരുന്നു. 11 വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലയിടങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബദിയടുക്ക പോലീസാണ് കേസെടുത്തിരുന്നത്. ഈ കേസില്‍ പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. കോടതി നിര്‍ദേശ പ്രകാരം പെണ്‍കുട്ടിയെ പരവനടുക്കം മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയാണുണ്ടായത്.
മഹിളാമന്ദിരത്തില്‍ താമസിച്ചുവരുന്നതിനിടെ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ രണ്ടു പേര്‍ കൂടി പീഡിപ്പിച്ചതായി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പോലീസ് കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അഞ്ചു പേര്‍ കൂടി തന്നെ പീഡിപ്പിച്ചതായി ചൈല്‍ഡ് ലൈനിനോട് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച് പോലീസ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചതോടെ പെണ്‍കുട്ടിയെ മൊഴി രേഖപ്പെടുത്തുകയും അഞ്ചു പേര്‍ക്കെതിരെ കൂടി കേസെടുക്കുകയുമായിരുന്നു. പ്രതികളില്‍ ഒരാള്‍ പോലീസ് വലയിലായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Court, Police, Case, Complaint, Child Line, Molested 16 year old revealed more names of accused.