ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗള്‍ഫുകാരന്‍ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷണം തുടങ്ങി
Nov 4, 2017, 14:40 IST
ഉദുമ: (www.kasargodvartha.com 04/11/2017) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗള്‍ഫുകാരന്‍ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണം തുടങ്ങി. ഉദുമയ്ക്ക് സമീപത്തെ 15 കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. നാലാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ച് വരികയായിരുന്നു.
രണ്ടര വര്‍ഷം മുമ്പ് ഗള്‍ഫിലേക്കുപോയ യുവാവ് ഒരു വര്‍ഷം നാട്ടില്‍ വന്നിരുന്നു. പെണ്‍കുട്ടി പഠനത്തില്‍ ശ്രദ്ധിക്കാതിരിക്കുകയും മാനസിക പ്രയാസം പ്രകടിപ്പിക്കുന്നതിനെയും തുടര്‍ന്ന് അധ്യാപിക അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. പിന്നീട് വിവരം ബന്ധുക്കളെ അറിയിച്ച ശേഷം ഡോക്ടറെ കാണിക്കുകയും ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.
ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ഇതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവ് ഇളയ കുട്ടികള്‍ക്കൊപ്പം മറ്റൊരു യുവാവിന്റെ കൂടെ പോയിരുന്നു. പിതാവിന്റെ കൂടെയാണ് പെണ്‍കുട്ടി താമസിച്ച് വരുന്നത്.
പെണ്‍കുട്ടിയില്‍ നിന്നും വനിതാ പോലീസ് മൊഴിയെടുത്തതായും വൈകീട്ടോടെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് സൂചിപ്പിച്ചു. മജിസ്‌ട്രേറ്റിന് മുമ്പാകെ പെണ്‍കുട്ടിയെ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Molestation, Child Line, Police, Investigation, Uduma, Complaint, News, Teacher, Youth, Student, Molestationa case; Police investigation started.