വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് ഗള്‍ഫിലേക്ക് മുങ്ങിയ യുവാവ് നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടയില്‍ വിമാനത്താവളത്തില്‍ പിടിയില്‍
Jan 28, 2016, 10:30 IST
അജാനൂര്‍: (www.kasargodvartha.com 28/01/2016) വീട്ടുജോലിക്കാരിയായ 16 കാരിയെ വിവാഹ വാഗ്ദാനം നല്‍കി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ യുവാവ് ഗോവ വിമാനത്താവളത്തില്‍ പിടിയിലായി. മഡിയനിലെ സുബൈര്‍ എന്ന മാണിക്കോത്ത് സുബൈറിനെ (29)യാണ് ഗോവ ഡാമ്പോളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ഇയാളെ പിന്നീട് ഡാമ്പോളി പോലീസിന് കൈമാറി. 2015 മെയ് 23 മുതല്‍ തുടര്‍ച്ചയായ കുറച്ച് ദിവസം സുബൈര്‍ പെണ്‍കുട്ടി താമസിക്കുന്ന മഡിയനിലെ വാടക ക്വാര്‍ട്ടേഴ്‌സിലെത്തി വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തില്‍ സുബൈറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തതോടെ യുവാവ് ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു.
ഇതേത്തുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും രാജ്യത്തെ അന്താരാഷ്ട്ര - ആഭ്യന്തര വിമാനത്താവളങ്ങളേക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്ന് വിമാനത്തില്‍ ഗോവ വിമാനത്താവളത്തില്‍ ഇറങ്ങിയ സുബൈറിനെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലെ എസ്.ഐ കുഞ്ഞിരാമന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മധു, രമേശന്‍ എന്നിവര്‍ ഗോവയില്‍ ചെന്ന് സുബൈറിനെ കസ്റ്റഡിയിലെടുത്തു.
കാഞ്ഞങ്ങാട്ടെത്തിച്ച യുവാവിനെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കാസര്‍കോട്ട് പെണ്‍കുട്ടികളുടെ കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ ഹാജരാക്കി. ഗര്‍ഭിണിയായ പെണ്‍കുട്ടി ഗര്‍ഭഛിദ്രം നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.
Keywords: Ajanur, Molestation, Case, Police, Complaint, Investigation, Kanhangad, Kasaragod.