മിസ്ഡ് കോള്‍ പ്രണയം മുതലെടുത്ത് പീഢനം; യുവാവ് അറസ്റ്റില്‍
Apr 23, 2012, 16:30 IST

തൃക്കരിപ്പൂര്‍: മിസ്ഡ് കോള്‍ പ്രണയം മുതലെടുത്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. തൃക്കരിപ്പൂര്‍ മണിയനോടിയിലെ ബഷീറിനെയാണ് ചന്തേര പോലീസ് അറസ്റ് ചെയ്തത്. ബഷീറിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (1) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. മടിക്കൈ ബങ്കളത്തെ 20 കാരിയുടെ പരാതി പ്രകാരമാണ് ബഷീറിനെതിരെ പോലീസ് കേസെടുത്തിരുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
തുടര്‍ന്ന് കമിതാക്കള്‍ ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് ഉല്ലാസ യാത്ര നടത്തിയിരുന്നു. ഇതിനിടയില്‍ വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ ബഷീര്‍ സ്വന്തം വീട്ടില്‍വെച്ച് മറ്റാരുമില്ലാത്ത സമയത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പോലീസ് അന്വേഷണമാരംഭിച്ചതോടെ ഒളിവില്‍ പോയ ബഷീറിനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്.
Keywords: Molestation, Youth arrest, Trikaripur, Kasaragod