city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാതാവിനോട് പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങിയ 17 കാരിയെ പീഡിപ്പിച്ച കേസില്‍ 2 പേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 17.11.2014) മാതാവിനോട് പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങിയ 17 കാരിയെ ബൈക്കിലും ഓട്ടോയിലും തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ബദിയടുക്ക നീര്‍ച്ചാലിലെ കൃഷ്ണരാജ് (21), കല്ലക്കട്ടയിലെ ശ്രീജിത്ത് (26) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്.

കേസിലെ മുഖ്യ പ്രതി മായിപ്പാടിയിലെ കരീമിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാതാവുമായി പിണങ്ങി വീട്ടില്‍നിന്നും ഇറങ്ങി റോഡിലൂടെ പോവുകയായിരുന്ന പെണ്‍കുട്ടിയെ കൃഷ്ണരാജ് പ്രലോഭിപ്പിച്ച് ബൈക്കില്‍ കൊണ്ടുപോവുകയും വിദ്യാനഗറില്‍ ബാരിക്കാട്ടെ ആളൊഴിഞ്ഞ വീടിനടുത്ത് എത്തിക്കുകയും പിന്നീട് സുഹൃത്ത് ശ്രീജിത്തിനെ ഓട്ടോ റിക്ഷ വിളിപ്പിച്ച് വരുത്തി പെണ്‍കുട്ടിയെ ഈ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിനുശേഷം പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടില്‍ എത്തിക്കുകയും പ്രണയത്തെതുടര്‍ന്ന് വീടുവിട്ട് ഇറങ്ങിവന്നതാണെന്ന് വീട്ടുകാരെ പറഞ്ഞുവിശ്വസിപ്പിച്ച് അവിടെ താമസിക്കുകയും രാവിലെ മല്ലത്തെത്തിച്ച് പെണ്‍കുട്ടിയെ ബസ് കയറ്റി വിടുകയുമയിരുന്നു.


എന്നാല്‍ പിന്നീട് പെണ്‍കുട്ടി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് എത്തിച്ചേര്‍ന്നത്. കണ്ണൂരില്‍ അലഞ്ഞുതിരിയുകയായിരുന്ന പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൂട്ടമാനഭംഗത്തിനിരയായകാര്യം പുറത്തുവന്നത്. കേസ് പിന്നീട് കണ്ണൂര്‍ പോലീസ് കാസര്‍കോട് പോലീസിന് കൈമാറുകയായിരുന്നു.
മാതാവിനോട് പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങിയ 17 കാരിയെ പീഡിപ്പിച്ച കേസില്‍ 2 പേര്‍ കൂടി അറസ്റ്റില്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also read:
ഫേസ് ബുക്കിന്റെ പുതിയ സ്വകാര്യവെബ്‌സൈറ്റ് ഉടനെ പുറത്തിറക്കും

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia