city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവതിയെ പീഡിപ്പിച്ച് രംഗം മൊബൈലില്‍ പകര്‍ത്തിയ പ്രതിക്ക് വേണ്ടി കോഴിക്കോട്ട് അന്വേഷണം

യുവതിയെ പീഡിപ്പിച്ച് രംഗം മൊബൈലില്‍ പകര്‍ത്തിയ പ്രതിക്ക് വേണ്ടി കോഴിക്കോട്ട് അന്വേഷണം
ബേക്കല്‍: ഉദുമ സ്വദേശിനിയും സാമൂഹ്യപ്രവര്‍ത്തകയുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കണ്ടെത്താന്‍ ബേക്കല്‍ പോലീസ് കോഴിക്കോട്ടും തിരുവന്തപുരത്തുമായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഡോക്ടര്‍ കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദളിത് നേതാവുമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും സര്‍ക്കാറില്‍ നിന്നും ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് യുവതിയെ ഇവിടുത്തെ ലോഡ്ജില്‍ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത തിരുവനന്തപുരം തിരുവല്ലയിലെ ശ്രീകണ്ഠനെ (50) കണ്ടെത്തുന്നതിനാണ് ബേക്കല്‍ എസ്‌ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട്ടും തിരുവനന്തപുരത്തുമായി അന്വേഷണം നടത്തുന്നത്.

2011 ആഗസ്തിലാണ് സാമൂഹ്യപ്രവര്‍ത്തകയായ യുവതിയെ ആദിവാസി പട്ടയവിതരണവുമായി ബന്ധപ്പെട്ട് പത്രസമ്മേളനം നടത്താമെന്ന് പറഞ്ഞ് ശ്രീകണ്ഠന്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. സാമൂഹ്യപ്രവര്‍ത്തകയെന്ന നിലയില്‍ പത്രസമ്മേളനത്തില്‍ സംബന്ധിക്കാനായിരുന്നു ശ്രീകണ്ഠനെ വിശ്വസിച്ച് യുവതി കോഴിക്കോട്ട് പോയത്.

ഇതിനുപുറമെ സര്‍ക്കാറില്‍ നിന്നും ഭൂമി വാങ്ങിത്തരാമെന്ന വാഗ്ദാനവും ശ്രീകണ്ഠന്‍ യുവതിക്ക് നല്‍കിയിരുന്നു. ആഗസ്ത് ആറിന് പത്രസമ്മേളനത്തിന് മുന്നോടിയായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള റോയല്‍ പാലസ് ലോഡ്ജില്‍ ശ്രീകണ്ഠനും ഉദുമ യുവതിയും മറ്റൊരു യുവതിയും മുറിയെടുത്തു. ഒപ്പമുണ്ടായിരുന്ന യുവതി പെട്ടെന്ന് മുറിവിട്ട് പുറത്തുപോയ സമയത്ത് ശ്രീകണ്ഠന്‍ ഉദുമ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പീഡന രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയുംചെയ്തു.

പിന്നീട് ലോഡ്ജിലെ മുറിയിലുണ്ടായ രംഗങ്ങളുടെ സിഡി തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് യുവതിയെ ശ്രീകണ്ഠന്‍ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും യുവതി വഴങ്ങിയില്ല. സിഡിയുടെ പേര് പറഞ്ഞ് ഭീഷണി തുടര്‍ന്നതോടെ യുവതി ശ്രീകണ്ഠനെതിരെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീകണ്ഠനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തത്. ശ്രീകണ്ഠനൊപ്പം കോഴിക്കോട്ടെ ലോഡ്ജിലുണ്ടായിരുന്ന നെയ്യാറ്റിന്‍കര സ്വദേശിനിയായ യുവതിയുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്നും ഉദുമ യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബേക്കല്‍ പോലീസ് അന്വേഷണമാരംഭിച്ചതോടെയാണ് ശ്രീകണ്ഠന്‍ ഒളിവില്‍പോയത്.

Keywords: Molestation, Uduma, Enquiry, Kozhikode, Thiruvananthapuram, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia