യുവതിയെ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ കൂടുതല്‍ പേരെ ചോദ്യംചെയ്തു
Dec 27, 2014, 10:33 IST
ആദൂര്‍: (www.kasargodvartha.com 27.12.2014) യുവതിയെ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പോലീസ് കൂടുതല്‍ പേരെ ചോദ്യംചെയ്തു. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആളുടെ കൂട്ടാളികളെയാണ് പോലീസ് ചോദ്യംചെയ്തത്.
ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൊട്ടംകുഴിയില്‍ താമസിക്കുന്ന യുവതിയെ രണ്ട് മാസം മുമ്പ് പീഡിപ്പിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്നാണ് പോലീസിന്റെ സംശയം. തങ്ങളല്ല പീഡിപ്പിച്ചതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ ഉറപ്പിച്ചുപറയുന്നു. മാത്രമല്ല, ഇവര്‍ തന്നെയാണോ പീഡിപ്പിച്ചത് എന്നുറപ്പിക്കാന്‍ പോലീസിന് ഇതുവരെ വ്യക്തമായി തൊളിവ് ലഭിച്ചിട്ടുമില്ല.
അതേസമയം കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ ഡിഎന്‍എ ടെസ്റ്റിന് വിധേയനാക്കാന്‍ കോടതി പോലീസിന് അനുമതി നല്‍കിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണ്.
രണ്ട് മാസം മുമ്പ് മുള്ളേരിയയിലെ ഒരു ഹോട്ടലില്‍ നിന്ന് ജോലി കഴിഞ്ഞ് കൊട്ടംകുഴിയില്‍ ബസിറങ്ങിയ യുവതി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ മൂന്നംഗ സംഘം ബലമായി പിടിച്ച് കാട്ടിലേക്ക് തട്ടികൊണ്ടു പോകുകയും ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് കേസ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Molestation, Adhur, Police, Accuse, Questioned.
Advertisement: