മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Feb 7, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 07/02/2016) മിസ്ഡ്‌കോള്‍ വഴി പരിചയപ്പെട്ട ഉളിയത്തടുക്കയിലെ 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പേരാമ്പ്ര, കായണ്ണ സ്വദേശി കെ.പി ബിജു (36)വിനെയാണ് കാസര്‍കോട് ടൗണ്‍ സി.ഐ പി.കെ സുധാകരന്‍ അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍ ഹോട്ടലില്‍ ജോലിക്കാരനായിരുന്ന ബിജു അഞ്ച് മാസം മുമ്പാണ് ഉളിയത്തടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ മിസ്ഡ്‌കോള്‍ വഴി പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം സ്ഥാപിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ഷിറിയയിലെ കൂട്ടുകാരിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി തിരിച്ചെത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ ഫെബ്രുവരി മൂന്നിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ബിജുവിനൊപ്പമുള്ളതായി വിവരം ലഭിക്കുകയായിരുന്നു.
Keywords : Kasaragod, Molestation, Accuse, Arrest, Police, Investigation, Kidnap, Complaint, House, Biju, Molestation: Kozhikode native arrested.