പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ജെസിബി ഡ്രൈവര്‍ അറസ്റ്റില്‍
May 27, 2015, 09:46 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 27.05.2015) പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ജെസിബി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഹാസനിലെ രഘുറാം എന്ന രങ്കസ്വാമി (27) യെയാണ് വെള്ളരിക്കുണ്ട് സി ഐ ടി.പി സുമേഷ് അറസ്റ്റ് ചെയ്തത്.
മാലോത്തിനടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. മെയ് അഞ്ചിനാണ് പെണ്‍കുട്ടിയെയും ജെസിബി ഡ്രൈവറെയും കാണാതായത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ഇരുവരെയും ബംഗളൂരുവില്‍ കണ്ടെത്തുകയായിരുന്നു.
പിന്നീട് പോലീസ് പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെത്തിച്ച് മൊഴിയെടുത്തപ്പോഴാണ് കര്‍ണാടകയിലെ ഹാസന്‍, ബംഗളൂരു എന്നിവിടങ്ങളില്‍ വെച്ച് രഘുറാം ലൈംഗികമായി പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കി. കോടതിയിലും പെണ്‍കുട്ടി മൊഴി ആവര്‍ത്തിച്ചു.
വീട്ടുകാര്‍ക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് വീട്ടുകാര്‍ക്കൊപ്പം പോകാന്‍ അനുവദിച്ചു. രഘുറാമിനെ ബുധനാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Plus-two, Student, Molestation, Accuse, Arrest, Police, Complaint, Investigation, Court, Kasaragod.
Advertisement: