12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി; പ്രതിയായ യുവാവ് അറസ്റ്റില്‍
Jul 22, 2017, 13:19 IST
കാസര്‍കോട്: (www.kasargodvartha.com 22/07/2017) മദ്രസയില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന 12 കാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് ബദര്‍ നഗറിന് സമീപം താമസിക്കുന്ന മുഹമ്മദലി(36)ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. മുഹമ്മദലിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 17ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. മദ്രസ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ മുഹമ്മദലി ബദര്‍ പള്ളിക്ക് സമീപത്തെ കെട്ടിടത്തിലേക്ക് ബലമായി പിടിച്ച് കൊണ്ടുപോകുകയും പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് കേസ്.
കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെ നാട്ടുകാര്‍ മുഹമ്മദലിയെ പിടികൂടാന്‍ അന്വേഷണം നടത്തിയെങ്കിലും യുവാവ് മുങ്ങുകയായിരുന്നു. കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ നാട്ടുകാര്‍ വെള്ളിയാഴ്ച വൈകുന്നേരം മുഹമ്മദലിയെ പിടികൂടി പോലീസിലേല്‍പ്പിക്കുകയാണുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Molestation, Accuse, Arrest, Youth, Police, Case, Complaint, Investigation, Molestation complaint lodged; Accused arrested.