പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; സഹോദരീഭര്‍ത്താവിനെതിരെ കേസ്
Dec 16, 2017, 13:19 IST
കുമ്പള: (www.kasargodvartha.com 16.12.2017) പതിനഞ്ചുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സഹോദരീഭര്‍ത്താവായ യുവാവിനെതിരെ പോലീസ് കേസെടുത്തു. കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പന്ത്രണ്ടുകാരിയുടെ പരാതിയില്‍ കൊല്ലം സ്വദേശിയായ വിഷ്ണുവിനെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്. ഒരുമാസംമുമ്പാണ് സംഭവം.
വിഷ്ണു വര്‍ഷങ്ങള്‍ക്കുമുമ്പ് കുമ്പളയില്‍ വരികയും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരിയെ വിവാഹം ചെയ്യുകയുമായിരുന്നു. ഇവിടെ തന്നെ താമസിച്ചുവരുന്നതിനിടയിലാണ് വിഷ്ണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കാര്യമന്വേഷിച്ചപ്പോഴാണ് വിഷ്ണു പീഡിപ്പിച്ച വിവരം പെണ്‍കുട്ടി പുറത്തുവിട്ടത്. സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് അധികൃതരെത്തി വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുത്തു.
പിന്നീട് രക്ഷിതാക്കള്‍ പെണ്‍കുട്ടിയെയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തുകയും പരാതി നല്‍കുകയുമായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ചതോടെ പ്രതി മുങ്ങിയിരിക്കുകയാണ്. വിഷ്ണു കൊല്ലത്തുണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലീസ് ഈ ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kumbala, Molestation, Complaint, Case, Police, Parents, Molestation complaint; Case against Brother in law.
< !- START disable copy paste -->