city-gold-ad-for-blogger

ഭര്‍തൃമതിയുടെ നഗ്നഫോട്ടോയെടുത്തെന്ന പരാതി; സസ്‌പെന്‍ഷനിലായ ബോംബ് സ്‌ക്വാഡ് എ എസ് ഐ ഒളിവില്‍ പോയി

കാസര്‍കോട്: (www.kasargodvartha.com 28.02.2016) സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഭര്‍തൃമതിയെ ലോഡ്ജില്‍ കൊണ്ടുപോവുകയും മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കുടിപ്പിച്ച ശേഷം നഗ്നഫോട്ടോകളെടുക്കുകയും ചെയ്ത കേസില്‍ സസ്‌പെന്‍ഷനിലായ ബോംബ് സ്‌ക്വാഡ് എ എസ് ഐ പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയി.

കാസര്‍കോട് എ ആര്‍ ക്യാമ്പിലെ ബോംബ് സ്‌ക്വാഡ് എ എസ് ഐയായ പയ്യന്നൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് ഒളിവില്‍ പോയത്. ബദിയടുക്ക നെക്രാജെ സ്വദേശിനിയായ മുപ്പത്തഞ്ചുകാരിയുടെ പരാതിയില്‍ ഉണ്ണികൃഷ്ണനെതിരെ ബദിയടുക്ക പോലീസാണ് കഴിഞ്ഞ ദിവസം കേസെടുത്തത്. വിദ്യാനഗര്‍ സി ഐയാണ് ഈ കേസില്‍ ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. പ്രതിയായ എ എസ് ഐയെ കണ്ടെത്താന്‍ സി ഐ പയ്യന്നൂരിലെ വീട്ടിലേക്ക് പോയെങ്കിലും ഫലമുണ്ടായില്ല. സംഭവം പുറത്തായ നാള്‍ തൊട്ട് ഉണ്ണികൃഷ്ണന്‍  നാട്ടില്‍ നിന്ന് മുങ്ങിയതായാണ് പോലീസിന് ലഭിച്ച വിവരം. ഉണ്ണികൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നതായും സൂചനയുണ്ട്.

ഫോണിലൂടെ പരിചയപ്പെട്ട യുവതിക്ക് ഉണ്ണികൃഷ്ണന്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്യുകയും ദൈവകൃപയില്‍ ജോലി കിട്ടാന്‍ വേണ്ടി കര്‍ണ്ണാടക സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകാമെന്നുപറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. ആറ് വയസുള്ള കുട്ടിയെയും യുവതി ഒപ്പം കൂട്ടിയിരുന്നു. സുബ്രഹ്മണ്യയിലെ ലോഡ്ജില്‍ ഭര്‍തൃമതിയെ താമസിപ്പിച്ച് ഉണ്ണികൃഷ്ണന്‍ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കുകയാണുണ്ടായത്. യുവതി മയങ്ങിയപ്പോള്‍ വിവസ്ത്രയാക്കി ഉണ്ണികൃഷ്ണന്‍ പല തരത്തിലുള്ള ഫോട്ടോകളെടുക്കുകയായിരുന്നു. ഈ ഫോട്ടോകള്‍ കാണിച്ച് എ എസ് ഐ യുവതിയെ പിന്നീട് ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. ഇതോടെ യുവതി വനിതാ സെല്‍ സി ഐക്കും തുടര്‍ന്ന് ഡി വൈ എസ് പിക്കും പരാതി നല്‍കുകയായിരുന്നു. ഡി വൈ എസ് പിയുടെ പരാതിപ്രകാരമാണ് ഉണ്ണികൃഷ്ണനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തത്.

ഭര്‍തൃമതിയുടെ നഗ്നഫോട്ടോയെടുത്തെന്ന പരാതി; സസ്‌പെന്‍ഷനിലായ ബോംബ് സ്‌ക്വാഡ് എ എസ് ഐ ഒളിവില്‍ പോയിKeywords:  House-wife, Photo, complaint, suspension, Police, kasaragod, Molestation, payyannur, Bomb squad ASI Unnikrishnan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia