ആശുപത്രിയിലെത്തിയ 19 കാരിയെ പീഡിപ്പിച്ച കേസില്‍ 7 വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍
Oct 2, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 02/10/2016) ആശുപത്രിയിലെത്തിയ 19 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. ചേരൂരിലെ അബ്ദുര്‍ റഹ് മാനെ (28) യാണ് ഡി വൈ എസ് പി എം വി സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
2009ലായിരുന്നു കേസിനാസ്പദമായ സംഭവം. ബദിയഡുക്ക ഗവ. ആശുപത്രിയിലെത്തിയ കുംബഡാജെ ബൈരമൂലയിലെ പെണ്‍കുട്ടിയെയാണ് നെല്ലിക്കട്ടയിലെ സതീഷ് എന്ന് പരിചയപ്പെടുത്തിയ അബ്ദുര്‍ റഹ് മാന്‍ പീഡിപ്പിച്ചത്. ബേവിഞ്ച സ്റ്റാര്‍ നഗറിലെ ഒരു ആളൊഴിഞ്ഞ പറമ്പില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നത്.
പെണ്‍കുട്ടിയുടെ കൈവശം അബ്ദുര്‍ റഹ് മാന്റെ മൊബൈല്‍ നമ്പര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പറഞ്ഞ നെല്ലിക്കട്ടയിലെ സതീഷ് എന്നയാളെ കണ്ടെത്താനായില്ല. പിന്നീട് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
ഈയടുത്ത് അതേ മൊബൈല്‍ നമ്പറില്‍ പോലീസ് വിളിച്ചപ്പോള്‍ അബ്ദുര്‍ റഹ് മാന്റെ പിതാവാണ് ഫോണെടുത്തത്. ഇതോടെ പ്രതിയെ തിരിച്ചറിയുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്കെതിരെ ബലാത്സംഗത്തിന് പുറമെ ആള്‍മാറാട്ടത്തിനും കേസെടുത്തതായി പോലീസ് അറിയിച്ചു.
Keywords : Kasaragod, Molestation, Accuse, Arrest, Case, Cheroor, Abdul Rahman.