സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബിയര്‍ കുടിപ്പിച്ച് പ്രകൃതിവിരുദ്ധം; യുവാവ് അറസ്റ്റില്‍
Nov 22, 2017, 12:34 IST
കാസര്‍കോട്: (www.kasargodvartha.com 22.11.2017) സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പതിനാലുകാരനെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ച ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടംകുഴിയിലെ മജീദിനെ(36)യാണ് ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്.
മജീദിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ബേഡകം സ്റ്റേഷന്‍ പരിധിയില്‍പെട്ട സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിയാണ് ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായത്. പരിക്കേറ്റ വിദ്യാര്‍ത്ഥി കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലേക്ക് മീന്‍ വാങ്ങാനായി കുണ്ടംകുഴി ടൗണിലേക്ക് പോയ കുട്ടി വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ മജീദ് ബലമായി ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോവുകയും നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിക്കുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു. പിന്നീട് കസ്റ്റഡിയിലായ പ്രതിയുടെ അറസ്റ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പോലീസ് രേഖപ്പെടുത്തിയത്. കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Molestation, Youth, Police, Arrest, Court, Remand, Student, Hospital, Treatment, Molestation case; Youth arrested.