city-gold-ad-for-blogger

പതിനാറുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ കേസില്‍ 28കാരന്‍ അറസ്റ്റില്‍

അമ്പലത്തറ: (www.kasargodvartha.com 17.04.2016) പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ ഇരുപത്തെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ പാറപ്പള്ളിയിലെ സെമീറിനെ(28)യാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.  2011ലാണ് കേസിനാസ്പദമായ സംഭവം. അമ്പലത്തറയില്‍ താമസിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ടൗണിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോയ സെമീര്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചത്. സെമീറിന്റെ ഭീഷണിയെത്തുടര്‍ന്ന് കുട്ടി വിവരം ആരെയും അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് കുട്ടി സെമീര്‍ തന്നെ അഞ്ച് വര്‍ഷം മുമ്പ് പീഡിപ്പിച്ച കാര്യം വീട്ടുകാരോട് പറഞ്ഞത്. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
പതിനാറുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ കേസില്‍ 28കാരന്‍ അറസ്റ്റില്‍

Related news:  അഞ്ച് വര്‍ഷം മുമ്പ് 16 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെതിരെ കേസ്

Keywords:  kasaragod, Ambalathara, arrest, Molestation, case, 5 years ago, Sameer.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia