city-gold-ad-for-blogger

പതിനാലുകാരിയെ പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമം; ട്യൂഷന്‍ അധ്യാപകന്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 17/09/2016) പതിനാലുകാരിയെ പട്ടാപ്പകല്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ട്യൂഷന്‍ അധ്യാപകനെതിരെ  പോലീസ് കേസെടുത്തു. ഉപ്പിലിക്കൈ മേനിക്കോട്ടെ കെ വി സുധാകരനെതിരെ (57)യാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ശേഷം വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു പെണ്‍കുട്ടി. പിറകെ എത്തിയ സുധാകരന്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഭയചകിതയായി ഓടിയ പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചെയ്തു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെയും കൂട്ടി ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെത്തുകയും പരാതി നല്‍കുകയുമായിരുന്നു. കേസെടുത്ത പോലീസ് സുധാകരനെ കസ്റ്റഡിയിലെടുത്തു. ട്യൂഷന്‍ അധ്യാപകനുപുറമെ എല്‍ ഐ സി ഏജന്റ് കൂടിയാണ് സുധാകരന്‍. പീഡനശ്രമത്തിനിരയായ പെണ്‍കുട്ടി നാട്ടിലെ ഒരു സ്‌കൂളില്‍ ഒമ്പതാംതരം വിദ്യാര്‍ഥിനിയാണ്. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി.
പതിനാലുകാരിയെ പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമം; ട്യൂഷന്‍ അധ്യാപകന്‍ കസ്റ്റഡിയില്‍

Keywords:  Kasaragod, Kerala, Kanhangad, custody, Molestation, case, complaint, Molestation case: Tuition teacher in police custody.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia