മഞ്ചേശ്വരം: ബുദ്ധിമാന്ദ്യമുള്ള 14കാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് തിരയുന്നു. തലപ്പാടി കിന്യയിലെ ഓട്ടോ ഡ്രൈവര്‍ ഇസ്മായില്‍, സുഹൃത്ത് ഉപ്പള സ്വദേശി റഹീം എന്നിവരെയാണ് ഉള്ളാള്‍ പോലീസ് അന്വേഷിക്കുന്നത്.
14കാരിയായ പെണ്‍കുട്ടിയും മാതാവും ഇസ്മായിലിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം മാതാവില്ലാത്ത സമയത്ത് വീട്ടില്‍ കാറുമായെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ വസ്ത്രങ്ങള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി ഉപ്പളയിലെ ഒരു കേന്ദ്രത്തില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. പീഡനത്തിന് ശേഷം അര്‍ദ്ധരാത്രിയോടെ വീട്ടില്‍ കൊണ്ടു വിടുകയായിരുന്നു. മകളെ കാണാത്തത് സംബന്ധിച്ച് മാതാവ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് പെണ്‍കുട്ടി പാതിരാത്രി വീട്ടിലെത്തിയത്. തുടര്‍ന്ന് മാതാവിനോട് പീഡനത്തെക്കുറിച്ച് പറയുകയായിരുന്നു. പെണ്‍കുട്ടി ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളായ ഇസ്മായിലും, റഹീമും ഒളിവില്‍ കഴിയുകയാണ്.
Keywords: Case, Girl, Molestation, Youth, Police, Driver, Uppala, Manjeshwaram, hospital, Police, kasaragod, Kerala, Ismail, Raheem, Thalappadi