city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധ്യാപകന്‍ പീഡിപ്പിച്ച വിദ്യാര്‍ത്ഥിനികളുടെ രഹസ്യ മൊഴി കോടതിയില്‍ രേഖപ്പെടുത്താന്‍ പോലീസ് റിപോര്‍ട്ട് നല്‍കി

കാസര്‍കോട്: (www.kasargodvartha.com 07.12.2017) അധ്യാപകന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന ഒമ്പത് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനായ ഡൊമിനിക് എ വര്‍ക്കിക്കെതിരെയാണ് കഴിഞ്ഞദിവസം ബേഡകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഡൊമിനിക്ക് ഒളിവില്‍ കഴിയുകയാണ്. ഇയാളെ പിടികൂടുന്നതിനായി ആദൂര്‍ സി ഐ സിബിമാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം ഡൊമിനികിന്റെ പൂടങ്കല്ലിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഡൊമിനിക് എട്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആദ്യം പുറത്തുവന്നിരുന്ന വിവരം. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരുകുട്ടി കൂടി അധ്യാപകന്റെ പീഡനത്തിനിരയായതായി വ്യക്തമായി.

ഒമ്പത് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുമാസം മുമ്പാണ് വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിനിരയായത്. ഈ വിവരം കുട്ടികള്‍ സ്‌കൂള്‍ അധികൃതരെയാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പ്രധാനാധ്യാപിക ഇക്കാര്യം കുട്ടികളുടെ രക്ഷിതാക്കളെയോ വിദ്യാഭ്യാസ അധികൃതരെയോ അറിയിച്ചിരുന്നില്ലെന്നാണ് ആക്ഷേപം.

ഒരു കുട്ടിയുടെ രക്ഷിതാവ് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തുകയും വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സിലിംഗ് നടത്തുകയും ചെയ്തു. ഇതോടെ എട്ടുവിദ്യാര്‍ത്ഥിനികള്‍ അധ്യാപകന്‍ തങ്ങളെ പീഡിപ്പിച്ചതായി വെളിപ്പെടുത്തി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വിവരം നല്‍കിയപ്പോഴാണ് മറ്റുരക്ഷിതാക്കളും കാര്യമറിഞ്ഞത്. പിന്നീട് രക്ഷിതാക്കള്‍ കുട്ടികളെയും കൂട്ടി ബേഡകം പോലീസ് സ്റ്റേഷനിലെത്തുകയും പരാതി നല്‍കുകയുമായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഒരു കുട്ടി കൂടി പരാതി നല്‍കിയത്.

ഇതിനിടെ അധ്യാപകനോട് അവധിയില്‍ പോകാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചു. മറ്റൊരു അധ്യാപിക കുട്ടികളോട് ചൈല്‍ഡ് ലൈനിന് എങ്ങനെ മൊഴി നല്‍കണമെന്നത് പഠിപ്പിച്ചുനല്‍കിയതായും ആരോപണമുണ്ട്. അതിനിടെ പരാതി ഉന്നയിച്ച വിദ്യാര്‍ത്ഥിനികളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ മൊഴി ഉടന്‍ തന്നെ രേഖപ്പെടുത്തും.


അധ്യാപകന്‍ പീഡിപ്പിച്ച വിദ്യാര്‍ത്ഥിനികളുടെ രഹസ്യ മൊഴി കോടതിയില്‍ രേഖപ്പെടുത്താന്‍ പോലീസ് റിപോര്‍ട്ട് നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Molestation, Students, Molestation, Molestation case; Police report to court

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia