city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദളിത് വിദ്യാര്‍ത്ഥിനിയെ 8 മക്കളുടെ പിതാവുള്‍പെടെ 2 പേര്‍ പീഡിപ്പിച്ചു; അന്വേഷണം തുടങ്ങി

മുള്ളേരിയ: (www.kasargodvartha.com 21.10.2014) ദളിത് വിഭാഗക്കാരിയായ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയെ എട്ടു മക്കളുടെ പിതാവുള്‍പെടെ രണ്ടു പേര്‍ രണ്ടു വര്‍ഷമായി പീഡിപ്പിച്ചതായി പരാതി. സംഭവം ആദൂര്‍ പോലീസ് അന്വേഷിക്കുന്നു. കാറഡുക്ക പഞ്ചായത്തു പരിധിയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.

വിദ്യാര്‍ത്ഥിനിയെ തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്കുള്ള വഴിയില്‍ ഒരു അപരിചിതനൊപ്പം സംശയ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്. സംഭവം നാട്ടിലെ പൊതുപ്രവര്‍ത്തകരായ ചിലര്‍ പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലും വീട്ടിലും അറിയിച്ചു.
ദളിത് വിദ്യാര്‍ത്ഥിനിയെ 8 മക്കളുടെ പിതാവുള്‍പെടെ 2 പേര്‍  പീഡിപ്പിച്ചു; അന്വേഷണം തുടങ്ങി

പെണ്‍കുട്ടിയെ സ്‌കൂളില്‍ കൗണ്‍സിലിംഗിനു വിധേയയാക്കിയപ്പോള്‍ പീഡനം സംബന്ധിച്ചും പീഡിപ്പിച്ചവരെ കുറിച്ചും വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്  വനിതാ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പെണ്‍കുട്ടിയെ ചൊവ്വാഴ്ച വൈദ്യപരിശോധനയ്ക്കു വിധേയമാക്കും. ആരോപണവിധേയര്‍ക്കു വേണ്ടി ആദൂര്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Mulleria, Molestation, Case, Accuse, Investigation, Kasaragod, Kerala, Dalith Women, Police. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia