15 കാരിയെ പീഡിപ്പിച്ച കേസ്: മുങ്ങിയ ഇടനിലക്കാരിയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതം
Feb 22, 2015, 12:27 IST
കുമ്പള: (www.kasargodvartha.com 22/02/2015) 15 കാരിയെ നാല് വര്‍ഷത്തോളം പലയിടങ്ങളിലായി പീഡിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം ഉര്‍ജിതമാക്കി. കുമ്പള സി.ഐയാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ പെണ്‍കുട്ടി പരാതി നല്‍കിയതോടെ മുങ്ങിയ ഇടനിലക്കാരിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
15 കാരിയെ കാസര്‍കോട്ടും മംഗളുരുവിലും ലോഡ്ജുകളിലും മറ്റും എത്തിച്ച് പലര്‍ക്കും കാഴ്ച്ചവെച്ച ഇടനിലക്കാരിയെയാണ് പോലീസ് തിരയുന്നത്. കര്‍ണാടക സ്വദേശിനിയായ ഇടനിലക്കാരി മംഗല്‍പാടി പഞ്ചായത്തിലാണ് താമസിക്കുന്നത്. ഇവരും ഓട്ടോ ഡ്രൈവറുമടക്കം അഞ്ചുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കര്‍ണാടക സ്വദേശികളായ ദമ്പതികളുടെ മകളായ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയാണ് പതിനൊന്നാം വയസുമുതല്‍ പീഡനത്തിന് ഇരയായത്. ചൈല്‍ഡ് ലൈന്‍ നടത്തിയ ഇടപെടലിലൂടെയാണ് സംഭവം പുറത്തു വന്നത്. പെണ്‍കുട്ടിയുടെ പതിനൊന്നാം വയസില്‍ പരിചയക്കാരനായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ തെങ്ങിന്‍ തോപ്പില്‍ വെച്ചായിരുന്നു ആദ്യ പീഡനം. പിന്നീട് ഇടനിലക്കാരിയുടെ ഒത്താശയോടെ പലര്‍ക്കും പെണ്‍കുട്ടിയെ കാഴ്ചവെക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ദാരിദ്രം മുതലെടുത്തായിരുന്നു പീഡനം. ഇടനിലക്കാരിയെയും ഓട്ടോ ഡ്രൈവറെയും കണ്ടെത്തിയാല്‍ മാത്രമേ മറ്റു പ്രതികളെ കൂടി കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തുകയും മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുകയും ചെയ്തിരുന്നു.
Also Read:
സബ് വേയില്‍ ദമ്പതികളുടെ പരസ്യ സെക്സ്; യുവതിയുടെ മാറില്‍ പിഞ്ചുകുഞ്ഞും; വീഡിയോ യൂട്യൂബില്‍
Keywords: Kasaragod, Kerala, Kumbala, Molestation, case, Police, Investigation, Lodge,
Advertisement: