പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് മഹിളാ കോണ്‍ഗ്രസ്
Feb 24, 2020, 11:32 IST
മടിക്കൈ: (www.kasaragodvartha.com 24.02.2020) പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റു ചെയ്യാതെ ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്ത്. പ്രതികളുടെ ഉന്നത രാഷ്ട്രീയ സ്വാധീനത്താല്‍ പോലീസ് ഒത്തുകളി നടത്തുകയാണെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ രാജ്യം വിടാനും മറ്റൊരാളെ ഒളിവില്‍ കഴിയാനും പോലീസ് ഒത്താശ ചെയ്യുകയാണെന്നും മഹിളാ കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മറ്റി ആരോപിച്ചു.
ഒളിവില്‍ കഴിയുന്ന പ്രതികളെ അടിയന്തിരമായി പോലീസ് അറസ്റ്റ് ചെയ്ത് നിര്‍ധന കുടുംബത്തില്‍പെട്ട കുട്ടിക്ക് നീതി ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം മഹിളാ കോണ്‍ഗ്രസ് പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും ജില്ലാ മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് മുന്നറിയിപ്പ് നല്‍കി. പണ സ്വാധീനമുപയോഗിച്ച് കേസ് തേച്ചു മായ്ച്ചു കളയുന്ന പതിവ് രീതി ഇവിടെ നടക്കില്ലെന്നും അവര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, news, Madikai, suicide-attempt, Police, Molestation case; Mahila Association allegation against Police < !- START disable copy paste -->