വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഗള്‍ഫുകാരനെതിരെ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ് നല്‍കി; കോടതി പെണ്‍കുട്ടിയില്‍ നിന്നും രഹസ്യമൊഴിയെടുത്തു
Nov 15, 2017, 20:01 IST
ഉദുമ: (www.kasargodvartha.com 15.11.2017) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഗള്‍ഫുകാരനെതിരെ വിമാനത്താവളങ്ങളില്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് നല്‍കി. ഉദുമ പടിഞ്ഞാറിലെ മുഹമ്മദിനെതിരെയാണ് ബേക്കല്‍ പോലീസ് ബലാത്സംഗത്തിന് കേസെടുത്തത്. നാലാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ അഞ്ചു വര്‍ഷത്തോളം പീഡിപ്പിച്ചുവന്നിരുന്നതായാണ് പരാതി.
ബേക്കല്‍ സി ഐ വിശ്വംഭരനാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയില്‍ നിന്നും കോടതി രഹസ്യമൊഴി രേഖപ്പെടുത്തി. ഇപ്പോള്‍ ഗള്‍ഫിലുള്ള പ്രതിയെ നാട്ടിലെത്തിക്കുന്നതിന് പോലീസ് ശ്രമം നടത്തിവരുന്നുണ്ട്. ക്ലാസില്‍ പഠനത്തില്‍ ശ്രദ്ധിക്കാതിരിക്കുകയും മാനസിക പ്രയാസം പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അധ്യാപിക അന്വേഷിച്ചപ്പോഴാണ് പീഡനം പുറത്തുവന്നത്. സംഭവം ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടറുടെ അടുത്തെത്തിക്കുകയും ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയില്‍ നിന്നും വിശദമായി മൊഴിയെടുത്ത് ബേക്കല്‍ പോലീസിന് റിപോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ഗള്‍ഫുകാരനെതിരെ പേലീസ് കേസെടുത്തത്.
യുവാവിന് വീട്ടുകാര്‍ വിവാഹാലോചന നടത്തിവരുന്നതിനിടയിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം പുറത്തുവന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, case, Molestation, Accuse, Molestation case; Look out notice for accused