മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി
Aug 10, 2017, 18:26 IST
ബേക്കല്‍: (www.kasargodvartha.com 10.08.2017) മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്കു വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഓട്ടോഡ്രൈവറായ പാക്കം സ്വദേശി ശ്രീജിത്തി (28)നെ കണ്ടെത്താനാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഉദുമയ്ക്ക് സമീപത്തെ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ശ്രീജിത്തിനെതിരെ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ പിറകെ നടന്ന് പലതവണ ശല്യപ്പെടുത്തിയതോടെയാണ് പീഡനശ്രമമുണ്ടായ വിവരം പെണ്‍കുട്ടി അറിയിച്ചത്. ഇക്കഴിഞ്ഞ ജൂണില്‍ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശ്രീജിത്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെതിരെ പോലീസ് കേസെടുത്തത്. അതിനിടെ ശ്രീജിത്ത് പാലക്കുന്നിലെ ഓട്ടോഡ്രൈവറാണെന്ന പ്രചരണം ശരിയല്ലെന്ന് പോലീസും ഓട്ടോ ഡ്രൈവര്‍മാരും അറിയിച്ചു.
Related News:
Keywords: Kasaragod, Kerala, news, Bekal, Molestation, complaint, Police, case, Molestation case; investigation for accused