യുവതിയെ ആറുമാസക്കാലം കൂടെ താമസിപ്പിച്ചു പീഢിപ്പിച്ചതായി പരാതി
Apr 5, 2012, 14:15 IST
ചിറ്റാരിക്കാല്‍: ആറുമാസക്കാലം കൂടെ താമസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഢിപ്പിക്കുകയും ഗര്‍ഭിണിയായതോടെ മുങ്ങുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ അറക്കതട്ടിലെ 22 കാരിയുടെ പരാതി പ്രകാരം സനേഷ് എന്ന യുവാവിനെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്.
യുവതിയും സനേഷും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹിതരാകാതെ തന്നെ ഇരുവരും ഒന്നിച്ച് ആറുമാസക്കാലമാണ് താമസിച്ചത്. ഈ കാലയളവില്‍ സനേഷ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും താന്‍ ഗര്‍ഭിണിയായതോടെ നാട്ടില്‍ നിന്നും മുങ്ങിയ സനേഷിനെ കുറിച്ച് ഇപ്പോള്‍ വിവരമൊന്നുമില്ലെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സനേഷുമായുള്ള ബന്ധത്തില്‍ യുവതിക്ക് ഒമ്പത് മാസം പ്രായമുള്ള കുട്ടിയുണ്ട്. സനേഷ് തന്നെ തീര്‍ത്തും കയ്യൊഴിഞ്ഞുവെന്ന് ബോധ്യപ്പെട്ടതോടെയാണ് പരാതിയുമായി യുവതി പോലീസില്‍ എത്തിയത്. സനേഷിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Molestation, case, Youth, chittarikkal, Kasaragod