വിവാഹത്തിന്റെ മൂന്നാംനാള്‍ സ്ത്രീധന പീഡനം, വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണി; കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു
Feb 14, 2019, 21:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.02.2019) വിവാഹം കഴിഞ്ഞ് മൂന്നാംദിവസം സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിനെ പീഡിപ്പിച്ച സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കി. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ പുന്നക്കുന്ന് പുളിയക്കാട് മാടത്തെ രാജന്റെ മകള്‍ ചിന്‍മയ (23)യെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പനയാലിലെ പി ധനേഷും(31) അമ്മ സാവിത്രി(62)യും പീഡിപ്പിച്ച സംഭവത്തിലാണ് ചിറ്റാരിക്കാല്‍ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടാംക്ലാസ് കോടതി ഒന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2018 ഓഗസ്റ്റ് 27നാണ് ചിന്‍മയ രാജനും ധനേഷും വിവാഹിതരായത്. വിവാഹസമയത്ത് നാല്‍പത് പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ ചിന്‍മയയുടെ വിരലിലണിഞ്ഞ മോതിരം ധനേഷ് നിര്‍ബന്ധിച്ച് ഊരി വാങ്ങി. ഇതിനെ എതിര്‍ത്തപ്പോള്‍ മര്‍ദിച്ചു. പിന്നീടുള്ള ദിവസങ്ങളിലും ധനേഷ് മദ്യപിച്ചെത്തി സ്ത്രീധനമാവശ്യപ്പെട്ട് പീഡനം തുടര്‍ന്നു. ഇതിന് അമ്മയും കൂട്ടുനിന്നതോടെ ചിന്‍മയ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി. തുടര്‍ന്ന് പിതാവ് രാജനാണ് പോലീസില്‍ പരാതി നല്‍കിയത്.
വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണി; കുറ്റപത്രം നല്‍കി
കാഞ്ഞങ്ങാട്: വീട്ടില്‍ അതിക്രമിച്ച് കയറി കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലാവയല്‍ വിജു വെട്ടത്തിന്റെ പരാതിയില്‍ എബിന്‍ പൊട്ടന്‍പ്ലാക്കല്‍, ജയ്മോന്‍ എന്നിവരുടെ പേരിലാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2018 ജനുവരി 25ന് എബിനും ജയ്മോനും ചേര്‍ന്ന് രാത്രി വിജു വെട്ടത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി കത്തികാട്ടി ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തിയതായും പരാതിയില്‍ പറയുന്നു. അക്രമ കാരണമോ പ്രതികളെ കുറിച്ച് അറിയുകയോയില്ലെന്ന് വിജുവെട്ടത്തിന്റെ പരാതിയില്‍ പറയുന്നു. പിന്നീട് ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് വിജുവെട്ടത്ത് ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കുകയും ആയിരുന്നു.
സ്ത്രീധന പീഡനം; കുറ്റപത്രം സമര്‍പ്പിച്ചു
വെള്ളരിക്കുണ്ട്: രണ്ട് സ്ത്രീധന പീഡനകേസുകളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ ഇരിട്ടി വാണിയപ്പാറയിലെ ജോണിന്റെ മകള്‍ അനുപമ ജോണിന്റെ പരാതിയില്‍ കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് ചിറ്റാരിക്കാലിലെ പ്രിന്‍സ് ജോര്‍ജ്ജ് (36), മാതാപിതാക്കളായ എം ജെ ജോര്‍ജ്ജ് (70), സിസിലി ജോര്‍ജ്ജ് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2012 ഫെബ്രുവരി 16നായിരുന്നു പ്രിന്‍സും അനുപമ ജോണിനെ വിവാഹിതരായത്. വിവാഹ സമയത്ത് 30 പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. വിവാഹത്തിന് ശേഷം ഗള്‍ഫില്‍ ജോലിയുള്ള അനുപമ ജോണ്‍ തിരിച്ചു പോയി. പിന്നീട് നാട്ടില്‍ വന്നപ്പോള്‍ പ്രിന്‍സ് ജോര്‍ജ്ജ് സ്ത്രീധനമായി വീണ്ടും ആവശ്യപ്പെട്ട അഞ്ചരലക്ഷം രൂപയും നല്‍കി. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം വീണ്ടും സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും മാനസീകമായി പീഡിപ്പിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായും അനുപമ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Molestation case, attack case; Charge sheets submitted, Kanhangad, Kasaragod, News, Case, Dowry, Attack, Court, Police.