പതിനാറുകാരിയെ ബാംഗ്ലൂരിലേക്ക് തട്ടികൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി
Jul 3, 2012, 16:42 IST
ബാംഗ്ലൂരില്‍ നിന്ന് സുധീഷിനെയും പെണ്‍കുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്ത് തിങ്കളാഴ്ച നാട്ടിലെത്തിക്കുകയും തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പെണ്‍കുട്ടിയെ കോടതി മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. ഇതിനിടെയാണ് പെണ്‍കുട്ടിയെ സുധീഷ് തട്ടിക്കൊണ്ടു പോയതായി ആരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ലൈംഗിക പീഡനത്തിനിരയായതായി വ്യക്തമായിട്ടുണ്ട്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും ലൈംഗികമായി പീഡിപ്പിച്ചതിനും സുധീഷിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യും.
രണ്ടാഴ്ച മുമ്പാണ് സുധീഷ് പെണ്‍കുട്ടിയുടെ വീട്ടില്‍ മരപ്പണിക്കായി വന്നത്. മരപ്പണി ചെയ്യുന്നതിനിടെ പതിനാറുകാരിയുമായി സുധീഷ് അടുപ്പം സ്ഥാപിക്കുകയും തുടര്‍ന്ന് പ്രലോഭിപ്പിച്ച് ബാംഗ്ലൂരിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെ ബാംഗ്ലൂരിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
Keywords: Molestation, Case, Youth, Trikaripur, Kasaragod