city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കി; യുവാവിനെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 01.02.2017) പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. നെക്രാജെ കൊളാരിയിലെ ജയരാജനെ(32)തിരെയാണ് ആദൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കുട്ടിയുടെ ബന്ധുവീട്ടില്‍ വെച്ചാണ് സംഭവം.

ജയരാജന്‍ ഈ വീട്ടിലേക്ക് പ്ലംബിങ്ങ് ജോലിക്കായി വന്നതായിരുന്നു. പത്തുവയസുകാരന്‍ ബന്ധുവീട്ടില്‍ വന്നപ്പോള്‍ ജയരാജന്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. ഈ സമയം കുടുംബാംഗങ്ങള്‍ പുറത്തുപോയിരുന്നു. കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെ വീട്ടുകാര്‍ കുട്ടിയെയും കൂട്ടി ആദൂര്‍ പോലീസ് സ്റ്റേഷനിലെത്തുകയും രേഖാമൂലം പരാതി നല്‍കുകയുമായിരുന്നു. ജയരാജന്‍ പോലീസ് വലയിലായതായി സൂചനയുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കി; യുവാവിനെതിരെ കേസ്

Keywords: Kasaragod, Case, Complaint, Police, Nekraje, Police-Station, Molestation, 10 Years Old Boy, Youth, Molestation: case against youth.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia