വിവാഹവാഗ്ദാനം നല്‍കി ആശുപത്രി കോമ്പൗണ്ടില്‍ കാറില്‍ വെച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി യുവതിയുടെ പരാതി; യുവാവിനെതിരെ പോലീസ് കേസ്
Feb 20, 2018, 11:59 IST
കാസര്‍കോട്: (www.kasargodvartha.com 20.02.2018) വിവാഹവാഗ്ദാനം നല്‍കി ആശുപത്രി കോമ്പൗണ്ടില്‍ കാറില്‍ വെച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി യുവതിയുടെ പരാതി. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ധര്‍മ്മത്തടുക്കയിലെ ശിഹാബിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. 2018 ജനുവരി ഒന്നിന് പുലര്‍ച്ചെ 1.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിവാഹ വാഗ്ദാനം നല്‍കി കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെ കോമ്പൗണ്ടില്‍ കാറില്‍ വെച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് 22 കാരിയുടെ പരാതി. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിലെത്തിയത്. യുവതിയെ പിന്നീട് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Molestation, Youth, Police, case, complaint, Molestation; Case against Youth
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Molestation, Youth, Police, case, complaint, Molestation; Case against Youth