കലാകാരിയായ യുവതിയെ വശീകരിച്ചുകൊണ്ടുപോയി പീഢിപ്പിച്ചു
Apr 11, 2012, 16:15 IST

കാഞ്ഞങ്ങാട്: കലാകാരിയായ യുവതിയെ തമിഴ്നാട്ടിലേക്കും കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്കും വശീകരിച്ചുകൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കുമ്പള ഉള്ളോടി സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. 22 കാരിയായ യുവതി കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് കാഞ്ഞിരമറ്റം മാരിത്താഴത്തെ പി.സി അനിഷ് കുമാറിനെതിരെ (31) കോടതി നിര്‍ദ്ദേശപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
യുവതിക്ക് 17 വയസ്സുള്ളപ്പോഴാണ് സംഭവം. 2008 ജനുവരിയില്‍ യുവതിബന്ധുവിന് വിളിച്ച കോള്‍ വഴിമാറി അനീഷിന്റെ മൊബൈല്‍ ഫോണിലെത്തുകയായിരുന്നു. പിന്നീട് യുവതിയുടെ ഫോണില്‍ അനീഷ് നിരന്തരം വിളിച്ചതിനെ തുടര്‍ന്ന് ഇരുവരും സൌഹൃദത്തിലായി. ഇതിനിടെ കാഞ്ഞങ്ങാട് റെയില്‍വെ സ്റേഷനില്‍ യാത്രാ ആവശ്യാര്‍ത്ഥം എത്തിയ യുവതി അനീഷിനെയും സുഹൃത്തിനെയും കാണുകയും പരിചയം പുതുക്കുകയും ചെയ്തു. തങ്ങള്‍ ബേക്കല്‍കോട്ട കാണുന്നതിനായാണ് കാഞ്ഞങ്ങാട്ടെത്തിയതെന്നും സ്ഥലം പരിചയമില്ലാത്തതിനാല്‍ അവിടെക്ക് പോകാന്‍ ഒപ്പം വരണമെന്നും അനീഷ് യുവതിയോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് അനീഷിനും സുഹൃത്തിനുമൊപ്പം ബേക്കല്‍ കോട്ടയിലേക്ക് പോയ യുവതിയെ പിന്നീട് അനീഷ് വശീകരിച്ച് തമിഴ്നാട്ടിലേക്കും തുടര്‍ന്ന് കോഴിക്കോട്ടേക്കും കൊണ്ടുപോകുകയും ലോഡ്ജുകളില്‍ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കിയതിനാലാണ് ഇതു സംബന്ധിച്ച് നേരത്തെ താന്‍ പരാതി നല്‍കാതിരുന്നതെന്നും അനീഷ് തന്നെ വഞ്ചിക്കുകയാണെന്ന് ബോധ്യപ്പെട്ടതോടെ പരാതി നല്‍കുകയാണെന്നും യുവതി കോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പല തവണകളിലായി അനീഷ് തന്നില്‍ നിന്നും 1,38,000 രൂപയോളം കൈക്കലാക്കിയിട്ടുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അനീഷ്കുമാറിനെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കവിതാരചനയും മറ്റും നടത്തി കുമ്പള യുവതി സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു.
Keywords: Molestation, Youth, case, Kumbala, Kasaragod