കുമ്പളയില്‍ മദ്രസ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകനെതിരെ കേസെടുത്തു
Mar 24, 2016, 22:02 IST
കുമ്പള: (www.kasargodvartha.com 24/03/2016) കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയില്‍ അധ്യാപകന്‍ നിരവധി കുട്ടികളെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളിലായി കുമ്പള പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ സ്വദേശിയായ മദ്രസ അധ്യാപകന്‍ അബ്ദുല്ലയ്‌ക്കെതിരെയാണ് കേസെടുത്തത്.
ഇതോടെ അധ്യാപകന്‍ കുമ്പളയില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. 12 ഉം 15 ഉം വയസ് പ്രായമുള്ള രണ്ട് ആണ്‍ കുട്ടികളുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടികളുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയ ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്.
ആണ്‍ കുട്ടികളെയും പെണ്‍ കുട്ടികളെയും ഇയാള്‍ പീഡിപ്പിച്ചതായാണ് സൂചന. പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പീഡനത്തിന് ഇരയായ കുട്ടികളില്‍ ചിലരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടികള്‍ മദ്രസയിലേക്ക് പോകാന്‍ വിമുഖത കാണിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
Keywords : Kumbala, Police, Complaint, Madrasa, Teacher, Students, Abdulla.