ആദ്യ ലൈംഗിക പീഡനത്തിനുശേഷം പ്രസവിച്ച യുവതിയെ വീണ്ടും ഗര്‍ഭിണിയാക്കി
Jun 6, 2012, 15:00 IST
കാഞ്ഞങ്ങാട്: ആദ്യ ലൈംഗിക പീഡനത്തിനുശേഷം പ്രസവിച്ച യുവതിയെ വീണ്ടും ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ 50 കാരനെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെരിയ ചെര്‍ക്കാപ്പാറയിലെ ടി കെ ചന്ദ്രനെതിരെയാണ് (50) ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ബളാല്‍ അരീക്കരയിലെ 40 കാരിയാണ് ചന്ദ്രനെതിരെ 2011 ഏപ്രില്‍ 26 ന് ബളാല്‍ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പരാതിനല്‍കിയത്. വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ചന്ദ്രനെതിരെ ബേക്കല്‍ പോലീസ് ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചന്ദ്രന്‍ 1996 ന് ശേഷമുള്ള ദിവസങ്ങളില്‍ വിവാഹ വാഗ്ദാനംചെയ്ത് യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു. ആദ്യത്തെ ലൈംഗിക പീഡനത്തെതുടര്‍ന്ന് ഗര്‍ഭിണിയായ യുവതി മംഗലാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മംനല്‍കി.
പിന്നീട് കുഞ്ഞുമായി ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തിയ യുവതിയെ വിവാഹ വാഗ്ദാനംചെയ്ത് ചന്ദ്രന്‍ വീണ്ടും ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. തുടര്‍ന്നും ഗര്‍ഭിണിയായ യുവതി കാസര്‍കോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രസവിച്ചു. ഈ കുഞ്ഞുമായി വീട്ടില്‍ തിരിച്ചെത്തിയ യുവതി വിവാഹകാര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍ ചന്ദ്രന്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്. നിയമപരമായ കാര്യങ്ങളെക്കുറിച്ച് അറിവില്ലാതിരുന്നതിനാല്‍ ഇത് സംബന്ധിച്ച് യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. വനിതാ കമ്മീഷന്‍ സിറ്റിംഗ് ഉണ്ടെന്ന വിവരമറിഞ്ഞതോടെ സാമൂഹ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരമാണ് യുവതി സിറ്റിംഗില്‍ പങ്കെടുത്ത് പരാതി ബോധിപ്പിച്ചത്. ഈകേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 15 ഓളം സാക്ഷികളാണുള്ളത്. ബേക്കല്‍ എസ് ഐ ടി ഉത്തംദാസ് ലൈംഗിക പീഡനകേസില്‍ അന്വേഷണം നടത്തുകയും ചന്ദ്രനെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Keywords: Molstation, Women, Balal, Kanhangad, Kasaragod