city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന് പരാതി; സി പി എം മുന്‍ലോക്കല്‍ കമ്മിറ്റി മെമ്പര്‍ക്കെതിരെ കേസ്

ഭീമനടി: (www.kasargodvartha.com 13.09.2017) വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സിപിഎം മുന്‍ എളേരി ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന അജയ്മാത്യുവിനെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്.

വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയുടെ പരാതിയിലാണ് അജയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ അജയ്മാത്യു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്. തന്നെ അജയ് മാത്യു വിവാഹ വാഗ്ദാനം നല്‍കി  ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തങ്ങള്‍ ദീര്‍ഘകാലം കുടുംബം പോലെയാണ് കഴിഞ്ഞുവന്നിരുന്നതെന്നും ഇതിനിടയിലാണ് ചിട്ടിയില്‍ നിന്നും മറ്റുമായി തനിക്ക് ലഭിച്ച ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്നും ഒടുവില്‍ തന്നെ ഒഴിവാക്കി മറ്റൊരു സ്ത്രീയുമായി അടുപ്പം തുടങ്ങിയതായും യുവതി പരാതിയില്‍ വ്യക്തമാക്കി.

നിരവധി ആരോപണങ്ങളെ തുടര്‍ന്ന് അജയ് മാത്യുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സിപിഎം ജില്ലാ കമ്മിറ്റി പുറത്താക്കിയിരുന്നു. യുവതി പലതവണ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അജയ് മാത്യുവുമായി അടുപ്പമുള്ള ഒരു മുതിര്‍ന്ന നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് വനിതാ സെല്ലിലും ജില്ലാ പോലീസ് മേധാവിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം കേസെടുത്തത്. യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ പ്രാദേശിക നേതാവിനെ സംരക്ഷിക്കുന്ന ചില നേതാക്കളുടെ നടപടികള്‍ക്കെതിരെ മലയോരത്ത് പാര്‍ട്ടി അണികളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒടുവിലാണ് നടപടി എടുക്കാന്‍ നേതൃത്വം തയ്യാറായത്.

നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അജയ് മാത്യുവിനെ പാര്‍ട്ടിയിലേക്ക് കൊണ്ടു വന്ന് ലോക്കല്‍ കമ്മിറ്റിയംഗമാക്കിയത് മുതിര്‍ന്ന നേതാവിന്റെ പ്രേരണ മൂലമാണെന്ന് അണികള്‍ ആരോപിക്കുന്നു. സിപിഎം സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ പീഡനക്കേസിലെ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച സംഭവം സമ്മേളനങ്ങളില്‍ ചര്‍ച്ചാ വിഷയമാകും. സദാചാര പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നിന്ന നേതാക്കള്‍ക്കെതിരെ പാര്‍ട്ടി കര്‍ശന നടപടി വേണം എന്ന ആവശ്യമായിരിക്കും പ്രധാനമായും സമ്മേളനങ്ങളില്‍ ഉന്നയിക്കുക. ഇതിനിടയില്‍ സിപിഎം ജില്ലാ കമ്മിറ്റിക്കും യുവതി പരാതി നല്‍കിയിരുന്നു.

വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന് പരാതി; സി പി എം മുന്‍ലോക്കല്‍ കമ്മിറ്റി മെമ്പര്‍ക്കെതിരെ കേസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Committee, CPM, case, complaint, Molestation, Molestation case against CPM ex local committee member

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia