city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മ­ഞ്ചേ­ശ്വര­ത്ത് ഞെ­ട്ടി­ക്കു­ന്ന പീ­ഡ­നം; ഓട്ടോ ഡ്രൈ­വര്‍ക്കും സ­ഹോ­ദ­ര­നുമെതിരെ കേസ്

മ­ഞ്ചേ­ശ്വര­ത്ത് ഞെ­ട്ടി­ക്കു­ന്ന പീ­ഡ­നം; ഓട്ടോ ഡ്രൈ­വര്‍ക്കും സ­ഹോ­ദ­ര­നുമെതിരെ കേസ്
കാസര്‍­കോട്: മ­ഞ്ചേ­ശ്വര­ത്ത് വി­ദ്യാര്‍­ത്ഥി­നിക­ളെ പെണ്‍­വാ­ണി­ഭ­ത്തി­നു­പ­യോ­ഗി­ച്ചു­വ­ന്ന സം­ഭ­വ­ത്തി­ന്റെ ഞെ­ട്ടല്‍ മാ­റു­ന്ന­തി­ന് മു­മ്പ് മ­റ്റൊ­രു പീ­ഡ­ന സം­ഭ­വം­കൂ­ടി പു­റ­ത്തു­വന്നു. ഭാര്യയുടെ സഹോദരിയുടെ മകളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയതിന് ഓട്ടോ ഡ്രൈ­വര്‍­ക്കെ­തി­രെയും സ­ഹോ­ദ­ര­നെ­തി­രെയും മ­ഞ്ചേ­ശ്വരം പോലീ­സ് കേ­സെ­ടുത്തു. ഇ­തില്‍ ഓട്ടോ ഡ്രൈ­വര്‍ പോ­ലീ­സി­ന്റെ ക­സ്­റ്റ­ഡി­യി­ലാ­യി.

മഞ്ചേ­ശ്വ­രം പാ­വൂ­രിലെ ഓ­ട്ടോ ഡ്രൈ­വര്‍ മു­ഹമ്മ­ദ് ക­ള്ളാ­ജെ എ­ന്ന കു­ഞ്ഞി മോ­ണു (42), സ­ഹോ­ദ­രന്‍ സി­ദ്ദീ­ഖ് (38) എ­ന്നി­വര്‍­ക്കെ­തി­രെ­യാ­ണ് വെ­ള്ളി­യാ­ഴ്ച വൈ­കീ­ട്ടോ­ടെ­ മ­ഞ്ചേ­ശ്വരം പോ­ലീ­സ് കേ­സെ­ടു­ത്ത­ത്. ബീഡിതൊഴിലാളിയായ 20 കാ­രി­യെ ഉ­പ­യോ­ഗി­ച്ചാ­ണ് പെണ്‍­വാ­ണി­ഭം ന­ട­ത്തി­വ­ന്ന­ത്. മു­ഹമ്മ­ദ് ക­ള്ളാ­ജെയു­ടെ ഭാ­ര്യ­യു­ടെ ജ്യേ­ഷ്ഠത്തി­യു­ടെ മ­ക­ളാ­ണ് പീ­ഡ­ന­ത്തി­നി­രയാ­യ യു­വതി.

12 വയസുമുതലാണ് യുവതിയെ പീഡിപ്പിക്കാന്‍ തുടങ്ങിയ­ത്. നാ­ല് വര്‍­ഷ­മാ­യി ഭീ­ഷ­ണി­പ്പെ­ടുത്തി പ­ലര്‍ക്കും കാ­ഴ്­ച­വെ­ച്ച­താ­യാ­ണ് പ­രാതി. ര­ണ്ട് വര്‍­ഷം മു­മ്പ് യു­വ­തി­യു­ടെ വി­വാ­ഹം ന­ട­ന്നി­രുന്നു. ഭര്‍­ത്താ­വ് ഗള്‍­ഫി­ലാണ്. ഈ അ­വസ­രം മു­ത­ലാ­ക്കി വീണ്ടും പീ­ഡി­പ്പി­ക്കു­കയും പ­ലര്‍ക്കും കാഴ്­ച വെ­ക്കു­കയും ചെ­യ്­ത­തോ­ടെ­യാ­ണ് പ­രാ­തി­യു­മാ­യി യുവ­തി പോ­ലീ­സി­നെ സ­മീ­പി­ച്ചത്. വീട്ടില്‍നിന്ന് വിളിച്ചിറക്കി കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പലതവണ പലര്‍ക്കും കാഴ്­ച­വെ­ക്കു­ക­യാ­യി­രുന്നു. അതിനുപുറമേ നിര്‍ബന്ധിപ്പിച്ച് സ്വത്ത് വില്‍ക്കുകയും ആ വകയില്‍ കിട്ടിയ നാലുലക്ഷം രൂപയില്‍നിന്ന് മൂന്ന് ലക്ഷം രൂ­പ ത­ട്ടി­യെ­ടു­ത്ത­തായും യു­വ­തി­നല്‍കി­യ പ­രാ­തി­യില്‍ ആ­രോ­പിച്ചു. മു­ഹ­മ്മ­ദി­ന്റെ സ­ഹോ­ദ­രന്‍ സി­ദ്ദീഖും യു­വ­തി­യെ പ­ലത­വ­ണ പീ­ഡി­പ്പി­ച്ചി­രുന്നു.

പാവൂരില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയാ­യ കേ­സില്‍ പോലീസ് തിരയു­ന്ന ആ­ളാ­ണ് യു­വ­തി­യെ പീ­ഡി­പ്പി­ച്ച കേ­സി­ലെ പ്ര­തി­യായ സി­ദ്ദീഖ്. വി­ദ്യാര്‍­ത്ഥി­നിക­ളെ പീ­ഡി­പ്പിച്ച ഈ കേ­സ് പു­റ­ത്തുവ­ന്ന­തോ­ടെ­യാ­ണ് പീ­ഡ­ന­ത്തി­നി­ര­യാ­യ യുവ­തി ധൈ­ര്യ­പൂര്‍­വം പ­രാ­തി നല്‍­കാന്‍ മു­ന്നോ­ട്ട് വ­ന്ന­ത്. പ­രാ­തി നല്‍­കു­മെ­ന്ന് പ­റ­ഞ്ഞ­പ്പോള്‍ യു­വ­തി­യെ കൊ­ന്നു­ക­ള­യു­മെ­ന്ന് ഭീ­ഷ­ണി­പെ­ടു­ത്തി­യെന്നും പ­രാ­തി­യില്‍ ചൂ­ണ്ടി­കാ­ണി­ച്ചി­ട്ടു­ണ്ട്. സംഭവം സംബന്ധിച്ച് കുമ്പള സി.ഐ. ടി.പി. ര­ഞ്­ജി­ത്താണ് അന്വേഷണം നട­ത്തി­വ­രു­ന്നത്.

Keywords : Kasaragod, Manjeshwaram, Rape, Case, Auto Driver, Wife, Police, Custody, Complaint, House, Cash, Property, Sale, Pavoor, Sisters, Kumbala, Malayalam News, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia