17 കാരിയെ ഏഴംഗ സംഘം ദിവസങ്ങളോളം പീഡിപ്പിച്ചു
Jul 17, 2013, 12:00 IST
കാസര്‍കോട്: 17 കാരിയെ അഞ്ചു മാസം മുമ്പ് ഏഴു പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറത്തുവന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുള്ളേരിയയ്ക്കടുത്ത അഡ്യനടുക്ക സ്വദേശിനിയായ 17 കാരിയാണ് പീഡനത്തിനിരയായത്.
മാര്‍ച് 25 ന് ബസ് യാത്രക്കിടയില്‍ കുമ്പളയില്‍ വെച്ച് പരിചയപ്പെട്ട ഒരു യുവാവും അയാളുടെ ആറ് സുഹൃത്തുക്കളും ചേര്‍ന്നാണ് തന്നെ പല ദിവസങ്ങളിലായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. പീഡിപ്പിച്ച യുവാക്കള്‍ അഡ്ക്കസ്ഥലയിലും പരിസരങ്ങളിലും ഉള്ളവരാണെന്നും പരാതിയില്‍ പറയുന്നു.
ബസില്‍ വെച്ച് പരിചയപ്പെട്ട യുവാവ് ആദ്യം കുമ്പളയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മറ്റുള്ളവര്‍ക്ക് തന്നെ കാഴ്ച വെച്ചതായും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി. പീഡിപ്പിച്ച ആളുകളുടെ പേരു വിവരങ്ങള്‍ പോലീസിന് ലഭ്യമായിട്ടുണ്ടെങ്കിലും അന്വേഷണത്തിന് തടസമാവുമെന്നതിനാല്‍ അവ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല.
പരാതിക്കാരിയായ പെണ്‍കുട്ടിയെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങളും പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല. അന്വേഷണം പുരോഗമിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഏഴു പേര്‍ പീഡനത്തിനിരയാക്കിയ സംഭവം അഞ്ചു മാസമായിട്ടും പുറത്തു വരാത്തതും പോലീസ് കേസെടുത്ത് അന്വേഷണം നടത്താത്തതും നാടിനെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
Also Read:
ജോസ് തെറ്റയിലിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമല്ല: യുവതി
Keywords: Molestation, Girl, Police, Case, Youth, Bus, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.