ആറംഗസംഘം വിദ്യാര്‍ത്ഥിനികളെ ഒരു വര്‍ഷക്കാലത്തോളം പീഡിപ്പിച്ചതായി പരാതി
Aug 22, 2012, 14:17 IST
ഇന്നോവ, സാന്‍ട്രോ, സൈലോ കാറുകളില്‍ പെണ്‍കുട്ടികളെ കര്‍ണാടകയിലെ സുള്ള്യയിലേക്കും ബദിയടുക്കയിലേക്കും കൂട്ടികൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്ത് വാഹനങ്ങളില്‍ വെച്ചാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടികള്‍ പോലീസിനോട് വെളിപ്പെടുത്തി. വിദ്യാനഗര്‍ ചാല സ്വദേശിയായ യുവാവാണ് ബന്ധുക്കള്‍ കൂടിയായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി കാറില്‍ കയറ്റി കൊണ്ടുപോയി ഒരു വര്‍ഷം മുമ്പ് ആദ്യം പീഡിപ്പിച്ചത്. 19 ഉം 17 ഉം വയസുള്ള ബന്ധുക്കളായ പെണ്‍കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്.
കാസര്‍കോട് ബിഗ് ബസാറിന് സമീപത്തെ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിരയായ പെണ്‍കുട്ടികള്‍. പെണ്‍കുട്ടികളെ ആദ്യം പീഡിപ്പിച്ച ചാല സ്വദേശിയായ യുവാവ് പെണ്‍കുട്ടികളുടെ നഗ്ന രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ഇത് കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് സുഹൃത്തുക്കള്‍ക്കും മറ്റും പെണ്‍കുട്ടികളെ കാഴ്ച വെയ്ക്കുകയായിരുന്നു.
അഞ്ചിലധികം തവണ പെണ്‍കുട്ടികളെ സുള്ള്യയില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി വിവരം പുറത്തുവന്നിട്ടുണ്ട്. സന്തോഷ് നഗര്‍ സ്വദേശിയായ ഒരു യാവാവിനെയും ചാലയിലെ തന്നെ മറ്റൊരു യുവാവിനെയും മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് നേരത്തെ പരിചയമുള്ളത്. മറ്റുള്ളവര്‍ ഇവരുടെ സുഹൃത്തുക്കളാണെന്നും ഇവരുടെ പേരുവിവരങ്ങള്‍ അറിയില്ലെന്നുമാണ് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്.
രാവിലെ കമ്പ്യൂട്ടര്‍ സെന്ററിലേക്ക് പോകുന്ന പെണ്‍കുട്ടികളെ കാറില്‍ കയറ്റി സുള്ള്യയിലും ബദിയടുക്കയിലുമെത്തിച്ച് പീഡിപ്പിക്കുകയും വൈകിട്ട് ക്ലാസ് വിടുന്നതിന് മുമ്പ് തിരിച്ച് കാസര്കോട്ടെത്തിക്കുകയുമാണ് ചെയ്തുവന്നത്. പീഡിപ്പിച്ചവരില്‍ ഒരാള്‍ ഗള്‍ഫുകാരനും മറ്റൊരാള്‍ കാസര്‍കോട്ടെ ടാക്സി ഡ്രൈവറുമാണെന്ന് വ്യ്ക്തമായിട്ടുണ്ട്.
പീഡനത്തിനിരയായവരില്‍ ഒരു പെണ്‍കുട്ടിയെ ചാല സ്വദേശിയായ യുവാവ് രണ്ടാഴ്ച മുമ്പ് ബദിയടുക്കയില്‍ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെരുന്നാള്‍ ദിനത്തില്‍ പെണ്‍കുട്ടികളെ വീണ്ടും ഇന്നോവ കാറില്‍ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടയില്‍ നാട്ടുകാര്‍ കണ്ട് കാര്‍ വിദ്യാനഗറില്‍ വെച്ച് തടഞ്ഞപ്പോള്‍ കാറിലുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടിരുന്നു.
ഈ യുവാവ് പിന്നീട് നാട്ടുകാരായ ചിലര്‍ തന്നെ മര്‍ദ്ദിച്ചതായും കൈയ്യിലുണ്ടായിരുന്ന 18,300 രൂപയും മൊബൈല്‍ ഫോണും, എ.ടി.എം കാര്‍ഡും, ക്യാമറയും കവര്‍ച്ച ചെയ്തതായി ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരായ ഏഴുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുക്കുകയായിരുന്നു. ഈ കേസില്‍ പോലീസ് സാക്ഷികളാക്കിയിരിക്കുന്നത് പീഡനത്തിനിരയായതായി പറയുന്ന പെണ്‍കുട്ടികളെയാണ്. പെരുന്നാള്‍ ദിനത്തില്‍ ബന്ധുവീടുകളില്‍ പോകാനായി ഓട്ടോകിട്ടാതിരുന്ന ഇവരെ കാറില്‍ കയറ്റിയതിന്റെ പേരിലാണ് മര്‍ദ്ദിച്ച് പണവും മറ്റും തട്ടിയെടുത്തതാണെന്നാണ് യുവാവ് നല്കിയ പരാതി.
യുവാവ് നല്കിയ കേസില്‍ സാക്ഷികളായ പെണ്‍കുട്ടികള്‍ പിന്നീട് തങ്ങളെ പീഡിപ്പിച്ചതായി പറയുന്ന കാര്യങ്ങള്‍ വിശ്വാസ്യ യോഗ്യമല്ലെന്ന മറുപടിയാണ് ഇവര്‍ക്ക് പോലീസില്‍ നിന്നും ലഭിച്ചത്. പെണ്‍കുട്ടികളുടെ പരാതികള്‍ പരിശോധിച്ച് വരികയാണെന്നാണ് കാസര്‍കോട് സി.ഐ ബാബു പെരിങ്ങേയത്ത് അറിയിച്ചത്. പീഡിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒന്നടങ്കം ഇതിനിടയില്‍ രംഗത്തുവന്നിട്ടുണ്ട്.
പെണ്‍കുട്ടികളെ തട്ടികൊണ്ടുപോകുന്നത് തടഞ്ഞതിന്റെ പേരില്‍ നാട്ടുകാരായ ഏഴ് യുവാക്കള്‍ക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. പീഡന സംഭവത്തില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും, വനിതാ കമ്മീഷനും പരാതി നല്‍കാനാണ് പെണ്‍കുട്ടികളും ബന്ധുക്കളും തീരുമാനിച്ചിട്ടുള്ളത്.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടികളോട് സുഹൃത്തുക്കളായ മറ്റ് പെണ്‍കുട്ടികളെയും ഒപ്പം കൂട്ടിവരാന്‍ സംഘം പല തവണ നിര്‍ബന്ധിച്ചിരുന്നുവെങ്കിലും ഇവര്‍ ഇതിന് തയ്യാറായിരുന്നില്ല.
Keywords: Kasaragod, Police, Anangoor, Rape, Students, Car, Kerala
Related News:
കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനികളെ പീഢിപ്പിച്ച മൂന്നു പേര്‍ക്കെതിരെ കേസെടുത്തു
Related News: