ഏഴുവയസുകാരിയെ മടിയിലിരുത്തി പീഡിപ്പിക്കാന്‍ ശ്രമം; 45കാരനെതിരെ കേസ്
Apr 11, 2016, 09:30 IST
ചീമേനി: (www.kasargodvartha.com 11.04.2016) ഏഴുവയസുകാരിയെ മടിയിലിരുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ 45കാരനെതിരെ പോലീസ് കേസെടുത്തു. ചീമേനി ചാനടുക്കത്തെ രാജീവനെതിരെയാണ് കേസ്. ഞായറാഴ്്ച വൈകുന്നേരമാണ് സംഭവം. കുട്ടിയുടെ വീട്ടില്‍ വെച്ചാണ് പീഡനശ്രമമുണ്ടായത്.
തത്സമയം കുട്ടിയുടെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മാതാവ് അടുത്ത വീട്ടിലേക്ക് പോയതായിരുന്നു. ഈ സമയം വീട്ടിലെത്തിയ രാജീവന്‍ കുട്ടിയെ മടിയിലിരുത്തുകയായിരുന്നു. പന്തികേട് തോന്നിയ കുട്ടി നിലവിളിച്ചതോടെ പീഡനശ്രമമുപേക്ഷിച്ച് രാജീവന്‍ കടന്നുകളയുകയാണുണ്ടായത്. മാതാവ് ഓടിയെത്തി കാര്യമന്വേഷിച്ചപ്പോള്‍ കുട്ടി തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞു.
പിന്നീട് കുട്ടിയെയും കൂട്ടി രക്ഷിതാക്കള്‍ ചീമേനി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് കേസെടുത്തതോടെ പ്രതി നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. ഇയാളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Keywords : Cheemeni, Molestation, Accuse, Complaint, Police, Case, Kasaragod, Molestation: Case against 45 year old man.