പണത്തിനു വേണ്ടിയാണോ മകളെ കൈമാറിയതെന്ന് കണ്ടെത്താന്‍ അന്വേഷണം; 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും
Jul 30, 2020, 16:35 IST
നീലേശ്വരം: (www.kasargodvartha.com 30.07.2020) 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പിതാവിനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കും. കേസിലെ മറ്റു പ്രതികള്‍ക്കു വേണ്ടി പണം വാങ്ങിയാണോ മകളെ കൈമാറിയതെന്ന് കണ്ടെത്താനാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പിതാവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
ഞാണിക്കടവ് സ്വദേശി മുഹമ്മദ് റിയാസ് (30), പുഞ്ചാവിയിലെ പി പി മുഹമ്മദലി (20), തെക്കടപ്പുറം സ്വദേശിയായ പതിനേഴുകാരന്‍, കാഞ്ഞങ്ങാട് സൗത്തിലെ ഷെരീഫ് (45), തൈക്കടപ്പുറത്തെ അഹമ്മദ് (65) എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍. 17 കാരന് ജുവനൈല്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. മറ്റ് പ്രതികള്‍ റിമാന്‍ഡിലാണ്.
കേസില്‍ മൊത്തം ഏഴുപ്രതികളാണുള്ളത്. പോക്സോ അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഞാണിക്കടവിലെ ക്വിന്റല്‍ മുഹമ്മദിനെയാണ് ഇനി പിടികൂടാനുള്ളത്.
SUMMARY: Molestation case; accused will be taken to police custody