വിനോദയാത്രക്കിടയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
Feb 13, 2019, 19:32 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 13.02.2019) വിനോദയാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും അധ്യാപകനുമായ റോഷി ജോസ് ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച കേസ് ഫയലുകള്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. ബുധനാഴ്ച രാവിലെയാണ് കേസ് കോടതി പരിഗണിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ നിന്നും വിനോദയാത്രക്ക് പോയ സംഘത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ റോഷി ജോസ് പീഡിപ്പിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ റോഷി ജോസിനെതിരെ പോക്സോ കുറ്റം ചുമത്തി പോലീസ് കേസെടുത്തതോടെ ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങി. റോഷി ജോസിനെ പിടികൂടാനായി പോലീസ് തെരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഇയാള്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വ്യാഴാഴ്ച പോലീസ് കേസ് ഫയല്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്സോ കേസായതുകൊണ്ടുതന്നെ ജാമ്യാപേക്ഷ തള്ളാനാണ് സാധ്യതയെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chittarikkal, Molestation case accused Bail application submitted
< !- START disable copy paste -->