വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 2 പ്രതികള്‍ കൂടി അറസ്റ്റില്‍
Nov 10, 2014, 14:45 IST
കാസര്‍കോട്: (www.kasargodvartha.com 10.11.2014) ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു.
കാറഡുക്ക കോളിയടുക്കത്തെ ബാലകൃഷ്ണന്‍ (30), ചെര്‍ക്കളയിലെ ഉത്രം കുമാര്‍(42) എന്നിവരെയാണ് എസ്.എം.എസ്. ഡി. വൈ. എസ്.പി. എല്‍. സുരേന്ദ്രന്‍ അറസ്റ്റു ചെയ്തത്. പ്രതികളെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡു ചെയ്തു. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. ഇനി നാലു പ്രതികളെ പിടി കിട്ടാനുണ്ടെന്നു പോലീസ് പറഞ്ഞു.
2012 മുതല്‍ പെണ്‍ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പരാതി. ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന സംഭവം പുറത്തു വന്നത്. കേസില്‍ പെണ്‍ കുട്ടിയില്‍ നിന്നു കോടതി നേരത്തേ രഹസ്യമൊഴിയെടുത്തിരുന്നു.
Related News:
സംസ്ഥാന- ദേശീയ പാതയോരങ്ങളില്‍ ബിവറേജസ് വില്പനശാലകള് പ്രവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി

Keywords: Kasaragod, Vidya Nagar, Accuse, Molestation, Student, Arrest, Kerala.