13 വര്‍ഷം മുമ്പ് പീഡനം: സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി ഒളിവില്‍
Jan 5, 2013, 17:20 IST
കുറ്റിക്കോല്‍: ദളിത് വിഭാഗക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി ഒളിവിലാണെന്ന് പോലീസ് വെളിപ്പെടുത്തി. 13 വര്‍ഷം മുമ്പുണ്ടായ പീഡന സംഭവത്തില്‍ സി.പി.എം. കുറ്റിക്കോല്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന കളക്കരയിലെ എം.ആര്‍. സുകുമാരനെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്.
1999 ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി ദളിത് വിഭാഗക്കാരിയായതിനാല്‍ കേസ് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്ര നായിക്കിന് കൈമാറിയതായി ബേഡകം പോലീസ് അറിയച്ചു. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് എം.ആര്‍. സുകുമാരന്‍ അയല്‍വാസിയായ തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. ഗര്‍ഭിണിയായ യുവതി 2000 ഫെബ്രുവരി 27 ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പെണ്‍കുട്ടി ഇപ്പോള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പിന്നീട് യുവതിയുടെയും സുകുമാരന്റെയും സാന്നിധ്യത്തില്‍ മധ്യസ്ഥതയില്‍ കുഞ്ഞിനും യുവതിക്കും സംരക്ഷണം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ഈ തീരുമാനത്തില്‍ നിന്ന് സുകുമാരന്‍ പിന്മാറിയതോടെ യുവതി വനിതാ കമ്മീഷന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി തെളിയുകയും കേസെടുക്കാന്‍ പോലീസിനോട് നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ബേഡകം പോലീസ് സുകുമാരനെതിരെ കേസെടുത്തത്.
കേസില്‍ സുകുമാരനെതിരെ അന്വേഷണം ആരംഭിച്ചതായി ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്രനായിക്ക് പറഞ്ഞു. പ്രതിയെ തേടി കളക്കരയിലെ വീട്ടില്‍ ചെന്നെങ്കിലും സുകുമാരന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും വീട് അടച്ചിട്ട നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Keywords: Rape, CPM, Secretary, Youth, Police, Kuttikol, Case, Bedakam, House, Kasaragod, Kerala, Kerala Vartha, Kerala News.